പത്മനാഭസ്വാമിക്ഷേത്രത്തിൽനിന്ന് കടത്തിയത് മിൽമ പാൽ

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിൽ പാൽ കടത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. നിവേദ്യത്തിനായി മിൽമയിൽ നിന്നെത്തിച്ച പാൽ കടത്തിയെന്നാണ് വിവരം. അസിസ്റ്റന്റ് സ്റ്റോർ കീപ്പറായ ജീവനക്കാരനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ശ്രീകോവിലിലെ അഭിഷേകം, പ്രധാന ചടങ്ങുകൾ എന്നിവയ്ക്കാണ് ഗോശാലയിലെ പാൽ ഉപയോഗിക്കുന്നത്. പാൽപ്പായസം, തൈരുസാദം എന്നിവയ്ക്ക് വേണ്ട പാലും തൈരും മിൽമയിൽനിന്നാണ് വാങ്ങുന്നത്. ഇതിനായി മിൽമ സംസ്‌ക്കരിക്കപ്പെട്ട പാൽ പ്രത്യേകം തയ്യാറാക്കി നൽകും. ഇവ കാനുകളിലാണ് ക്ഷേത്രത്തിലെത്തിക്കുന്നത്. 50 ലിറ്റർ വീതമുള്ള കാനുകൾ ഓരോ ദിവസവും എത്തിക്കും. തിരക്കുള്ള ദിവസങ്ങളിൽ കാനിന് പുറമേ അര ലിറ്റർ കവറുകളിൽ പാൽ വേറെയുമെത്തിക്കും. ഇതാണ് കടത്തിയതെന്നാണ് അന്വേഷണം നടത്തുന്ന ക്ഷേത്ര വിജിലൻസ് അധികൃതരുടെ നിഗമനം.
0 comments