ഒരു കഥ നിർമിച്ച് ആസൂത്രിതമായി പ്രചരിപ്പിക്കുകയാണ്; കോൺഗ്രസിലെ പുതിയ സംസ്കാരം എവിടെ എത്തിയെന്ന് കാണിച്ചുതരുന്നു: പി രാജീവ്

P Rajeev Media

പി രാജീവ്

വെബ് ഡെസ്ക്

Published on Sep 20, 2025, 03:53 PM | 1 min read

തിരുവനന്തപുരം: സിപിഐ എം നേതാക്കൾക്കെതിരെ സോഷ്യൽമീഡിയയിൽ കോൺ​ഗ്രസ് നടത്തുന്ന അധിക്ഷേപ പ്രചാരണം ആസൂത്രിതമായെന്ന് മന്ത്രി പി രാജീവ്. ഒരു കഥ നിർമിക്കുക, അത് ആസൂത്രിതമായി പ്രചരിപ്പിക്കുക എന്നത് വളരെ ​ഗൗരവമായി കാണേണ്ട വിഷയമാണ്. സിപിഐ എം നേതാക്കളായ കെ ജെ ഷൈനും എംഎൽഎമാരും നൽകിയ പരാതിയിൽ പൊലീസ് ശക്തമായി ഇടപെടുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിൽ പോകമ്പോൾ ഇതിന് പിന്നിലുള്ള എല്ലാ കാര്യങ്ങളും പുറത്തുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.


കഴിഞ്ഞ കുറച്ചുനാളുകളായി കോൺ​ഗ്രസിൽ വളർന്നുവരുന്ന പുതിയ സംസ്കാരം എവിടെ എത്തിയെന്ന് അടുത്തകാലത്തെ ചില സംഭവങ്ങൾ കാണിച്ചുതരുന്നുണ്ട്. കോൺ​ഗ്രസിന്റെ നേതാക്കൾക്ക് പോലും അവരുടെ സൈബർ ആക്രമണത്തിൽനിന്ന് രക്ഷയില്ല. അഖിലേന്ത്യാതലത്തിലെ പ്രധാനനേതാവിന്റെ ഭാര്യയ്ക്ക് പോലും സൈബർ ആക്രമണം നേരിടേണ്ടിവന്നു.


സിപിഐ എം നേതാക്കൾക്കെതിരായ അപവാദപ്രചാരണം അച്ചടിച്ച പത്രത്തിന്റെ ലേഖകൻ കോൺ​ഗ്രസിന്റെ പ്രധാന നേതാവാണെന്നത് പുറത്തുവന്നു. കോൺ​ഗ്രസിന്റെ സോഷ്യൽമീഡിയ ഹാൻഡിലുകളാണ് സോഷ്യൽമീഡിയയിൽ ആദ്യം പ്രചരിപ്പിച്ചത്. ആസൂത്രിതമായ പദ്ധതിയാണ് ഇതിനെല്ലാം പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, നാട് ഒറ്റക്കെട്ടായി ഇത്തരം പ്രവണതകൾക്കെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home