പൊടിതട്ടിയെടുത്തത് പൊളിഞ്ഞ ആരോപണം

മലപ്പുറം
കെ ടി ജലീൽ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതിരോധത്തിലായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പൊളിഞ്ഞ പഴയ ആരോപണങ്ങൾ പൊടിതട്ടിയെടുത്ത് രംഗത്ത്. മലയാളം സർവകലാശാലയുടെ ആസ്ഥാന മന്ദിരം നിർമിക്കാൻ തിരൂർ മാങ്ങാട്ടിരിയിൽ ഭൂമി ഏറ്റെടുത്തതിൽ അഴിമതി ഉണ്ടെന്നാണ് ആരോപണം. സിപിഐ എം നേതാക്കളുടെ ബന്ധുക്കളുടേതുൾപ്പെടെയുള്ള ഭൂമിയാണ് ഏറ്റെടുത്തതെന്ന് സ്ഥലം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പി കെ ഫിറോസ് പറഞ്ഞു.
എന്നാൽ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്താണ് മലയാളം സർവകലാശാല ആസ്ഥാന മന്ദിരത്തിനായി ഈ ഭൂമി കണ്ടെത്തിയത്. ഇതുപോലും മറച്ചുവച്ചാണ് ഫിറോസിന്റെ ആരോപണം. ‘കെ ടി ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരിക്കെയാണ് ഭൂമി ഏറ്റെടുത്തത്. ഇതിൽ അഴിമതിയുണ്ട്. ഹരിത ട്രിബ്യൂണലിന്റെ നിർമാണാനുമതി ഇല്ലാത്ത ഭൂമിയാണിത്'– ഫിറോസ് ആരോപിച്ചു. തനിക്കെതിരെ ജലീൽ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ഫിറോസ് പറഞ്ഞു.









0 comments