അമിത ഭാരം കയറ്റിവന്ന മൂന്ന് ടോറസ് ലോറികൾ ഉൾപ്പടെ നാല് വാഹനങ്ങൾ പിടികൂടി

പ്രതീകാത്മക ചിത്രം
തൃക്കാക്കര: ട്രാഫിക് പോലീസും,മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധനയിൽ അമിത ഭാരം കയറ്റിവന്ന മൂന്ന് ടോറസ് ലോറികൾ ഉൾപ്പടെ നാല് ലോറികൾ പിടികൂടി . എറണാകുളം ഈസ്റ്റ് ട്രാഫിക് പോലീസും, മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗവും സംയുക്ത പരിശോധനയിലാണ് വാഹനങ്ങൾ കുടുങ്ങിയത്.
കളമശ്ശേരി.മുട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ കുടുങ്ങിയത്. 35,000 ടൺ കപ്പാസിറ്റിയുള്ള ടോറസിൽ എട്ട് ടൺ അധിക ഭാരം കയറ്റിയതായി കണ്ടെത്തി. കഡൈനർ ലോറിയിൽ കപ്പാസിറ്റി കൂടുതൽ കമ്പി കയറ്റിയതായും പരിശോധനയിൽ കണ്ടെത്തി. നാല് ലോറികളിൽ നിന്നായി 1,31,000 രൂപ പിഴ ഈടാക്കി.
അമിത ഭാരം കയറ്റി ടോറസ് ലോറികൾ പോകുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന.








0 comments