print edition ട്രെയിൻ യാത്ര ; സുരക്ഷ ഉറപ്പാക്കാൻ ‘ഓപ്പറേഷൻ രക്ഷിത’

തിരുവനന്തപുരം
കേരളത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേസ്‌റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ രക്ഷിത’ എന്ന പേരിലാണ് ആർപിഎഫും റെയിൽവേ പൊലീസും ചേർന്ന് പരിശോധന തുടങ്ങിയത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ബുധനാഴ്‌ച വിളിച്ചുചേർത്ത യോഗത്തിൽ ഇരുവിഭാഗത്തിനോടും സുരക്ഷാനടപടികൾ ആരംഭിക്കാൻ നിർദേശിച്ചിരുന്നു.
മദ്യപിച്ച് എത്തുന്നവരെയും പെട്രോൾ, ആയുധങ്ങൾ തുടങ്ങിയവയ'മായി യാത്രയ്‌ക്ക് എത്തുന്നവരെയും കണ്ടെത്താനാണ് പരിശോധന നടന്നത്. മോശമായി പെരുമാറുന്നവർക്കെതിരെയും നടപടിയുണ്ടാകും. മദ്യപിച്ചവരെ കണ്ടെത്താൻ ബ്രീത് അനലൈസറും ഉപയോഗിക്കുന്നുണ്ട്. തുടർദിവസങ്ങളിലും പരിശോധന തുടരും. റെയിൽവെ സ്‌റ്റേഷനിൽ സിസിടിവി കാമറകളുടെ എണ്ണം വർധിപ്പിക്കാനും പ്രവർത്തിക്കാത്തവ മാറ്റി സ്ഥാപിക്കാനും നടപടി തുടങ്ങി. 24 മണിക്കൂറും നിരീക്ഷണം നടത്തും. യാത്രക്കാരെ പരിശോധിക്കാൻ കൂടുതൽ അംഗങ്ങളെ നിയോഗിച്ചു.









0 comments