print edition പകുതിവിലയ്‌ക്ക്‌ കിട്ടും, 
ഒടിപി പറയുമ്പോൾ സൂക്ഷിച്ചോ

Online Scam
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Nov 06, 2025, 12:27 AM | 1 min read


കൊച്ചി

പ്രമുഖ മൊബൈൽ കമ്പനിയുടെ ഫോണിന്‌ പകുതിവില. 65,000 രൂപയുടെ ഫോൺ 32,500 രൂപയ്‌ക്ക്‌. ഇ–കൊമോഴ്‌സ്‌ ഷോപ്പിങ്‌ സൈറ്റിൽ വന്ന ഓഫർ ലഭിക്കണമെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ ബുക്ക്‌ ചെയ്യണം. പള്ളുരുത്തി സ്വദേശിയും സുഹൃത്തായ വിദ്യാർഥിയും മറ്റൊന്നും ആലോചിക്കാതെ ബുക്ക്‌ ചെയ്‌തു. ഓൺലൈനിൽ പണവുമടച്ചു. ഫോൺ ആദ്യം വന്നത്‌ പള്ളുരുത്തി സ്വദേശിയുടെ സുഹൃത്തിനാണ്‌. പാഴ്‌സൽ കൊണ്ടുവന്ന കൊറിയർ ബോയ്‌ മൊബൈലിൽ വന്ന ഒടിപി പറയാൻ ആവശ്യപ്പെട്ടു.


ഒടിപി പറയുംമുന്പ്‌ ഇരുവരും പാഴ്‌സൽ തുറന്നുനോക്കി. ഫോൺ അതുതന്നെ. പക്ഷേ, പ്രവർത്തിപ്പിച്ചു നോക്കിയപ്പോൾ അവർ ഞെട്ടി. ഓഫറിൽ പകുതിവിലയ്ക്ക് കൊടുത്തത് മുമ്പ് ആരോ ഉപയോഗിച്ച് തിരിച്ചുകൊടുത്ത ഫോൺ. കണ്ടാൽ പുതിയത്. ഒടിപി പറഞ്ഞുകൊടുത്താൽ ഇതിന്‌ റീഫണ്ടില്ലെന്നും എക്‌സ്‌ചേഞ്ച്‌ ചെയ്യില്ലെന്നും പറഞ്ഞ കാര്യം ഇരുവരും അപ്പോൾ ഓർത്തു. ഒടിപി പറഞ്ഞുകൊടുക്കാതെ ഇരുവരും പാഴ്‌സൽ തിരിച്ചയച്ചു. പള്ളുരുത്തി സ്വദേശിക്ക്‌ വന്ന പാഴ്‌സലിലും പഴയ ഫോൺതന്നെയായിരുന്നു. ഇനിയാണ്‌ ക്ലൈമാക്‌സ്‌. ഒരാഴ്‌ച കഴിഞ്ഞപ്പോൾ ഇ‍ൗ ഷോപ്പിങ്‌ സൈറ്റിൽ ഇതേ ഫോൺ ഇതേ ഓഫറിൽ പ്രത്യക്ഷപ്പെട്ടു.


ഓൺലൈനിൽ ഓഫർ വിലയ്‌ക്ക്‌ കിട്ടുന്ന ഉൽപ്പന്നങ്ങൾ ലഭിക്കുന്പോൾ ജാഗ്രതപാലിക്കണമെന്ന്‌ സൈബർ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകുന്നു. ഉൽപ്പന്നം ലഭിച്ചശേഷം നിങ്ങൾ ഓർഡർ ചെയ്‌തതുതന്നെയാണോയെന്ന്‌ കൃത്യമായി പരിശോധിക്കുക. ഉൽപ്പന്നം കൃത്യമാണെങ്കിൽ മാത്രം ഒടിപി നൽകിയാൽ മതിയെന്നും വിദഗ്‌ധർ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home