താനൂരിൽ തൊട്ടിൽത്തുണിയിൽ കഴുത്ത് കുരുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം
താനൂർ: തൊട്ടിൽത്തുണിയിൽ കഴുത്ത് കുരുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. നിറമരുതൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം വലിയകത്ത് പുതിയ മാളിയേക്കൽ ലുക്മാനുൽ ഹക്കീമിന്റെ മകൻ മുഹമ്മദ് ഷാദുലിയാണ് മരിച്ചത്.
ചൊവ്വ ഉച്ചയ്ക്ക് 1.40നാണ് സംഭവം. കുട്ടിയെ തൊട്ടിലിൽ ഉറക്കിക്കിടത്തി ഉമ്മ മുബഷിറ കുളിക്കാൻ പോയതായിരുന്നു. കുളി കഴിഞ്ഞ് തിരികെ വന്ന് നോക്കിയപ്പോഴാണ് തുണി കൊണ്ടുള തൊട്ടിൽ കീറി കുട്ടി തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
താനൂർ ബീച്ച് റോഡ് പന്തക്കപ്പാടം ശൈഖ് മഖാം സമീപവാസിയാണ് ലുക്മാനുൽ ഹക്കീമും മുബഷിറയും. ലുക്മാനുലിന്റെ ബാപ്പയും ഉമ്മയും കഴിഞ്ഞ ദിവസം ഉംറക്ക് പോയിരുന്നു. ഇതേ തുടർന്നാണ് നിറമരുതൂരിലെ തറവാട് വീട്ടിൽ ഇവർ താമസിക്കാനെത്തിയത്. മൃതദേഹം തിരൂർ ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ചയാണ്.
Related News

0 comments