തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്

പൂവിളിയുമായി പൊന്നോണമെത്തി; ഇന്ന്‌ അത്തം

athachamayam

തൃപ്പൂണിത്തുറയിലെ തൃപ്പൂണിത്തുറയിൽ നിന്ന്. (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Aug 26, 2025, 09:26 AM | 1 min read

കൊച്ചി: സമഭാവനയുടെ സന്ദേശവുമായി എത്തുന്ന ഓണക്കാലത്തിന്റെ വിളംബരമായി ഇന്ന് അത്തം. ഇനി പത്തുനാൾ വീട്ടുമുറ്റങ്ങളിൽ ഓണപ്പൂക്കളമൊരുക്കി മലയാളികൾ തിരുവോണത്തെ വരവേൽക്കും. പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയും ഇന്ന് നടക്കും. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹൈസ്കൂൾ മൈതാനത്ത്‌ ഘോഷയാത്ര രാവിലെ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും. നടൻ ജയറാം ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.


ലോകത്തുള്ള എല്ലാ മലയാളികളും തൃപ്പൂണിത്തുറയിലേക്ക് ഉറ്റുനോക്കുന്ന ദിവസമാണിന്ന്. കേരളത്തിന്റെ നാനാ ഭാ​ഗങ്ങളിൽ നിന്നുള്ള വിവിധ നാടൻ കലാരൂപങ്ങളും അയൽ സംസ്ഥാനങ്ങളിലെ കരകാട്ടം പോലെയുള്ള കലാരൂപങ്ങളും അത്തച്ചമയ ഘോഷയാത്രയ്ക്കായി ഒരുങ്ങിയിട്ടുണ്ട്. ബോയ്സ് ഹൈസ്കൂളിൽനിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റി പകൽ രണ്ടോടുകൂടി തിരികെ അവിടെത്തന്നെ എത്തിച്ചേരും. വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാർ ഘോഷയാത്രയിൽ അണിനിരക്കും. കേരളത്തിലെ വിവിധ ഇടങ്ങളിൽ അത്തച്ചമയ ആഘോഷങ്ങൾ നടക്കുന്നുണ്ട്.


രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തം നാളിൽ പ്രത്യേകമായ ചമയങ്ങൾ അണിഞ്ഞ് കൊച്ചി രാജാക്കന്മാർ സേനാവ്യൂഹത്തോടും കലാസമൃദ്ധമായ ഘോഷയാത്രയോടുംകൂടി പല്ലക്കിൽ നടത്തിയിരുന്ന എഴുന്നുളളത്താണ് അത്തച്ചമയം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. രാജഭരണം അവസാനിച്ചശേഷം ഇത് തൃപ്പൂണിത്തുറയിലെ പൗരാവലി ഏറ്റെടുത്തു. അങ്ങനെയാണ് ജനകീയ അത്തച്ചമയത്തിനു തുടക്കം കുറിച്ചത്.


അതേസമയം, ഓണക്കാലത്ത്‌ വിലക്കയറ്റം തടയാനുള്ള സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലും സജീവമായി. സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാന ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച നിർവഹിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Home