മഴയായി പെയ്‌തിറങ്ങി ചിന്മയി

photo credit: District Information Office Thiruvananthapuram facebook
തിരുവനന്തപുരം : തലസ്ഥാനത്തിന്റെ ഹൃദയം കീഴടക്കി ചിന്മയി. ബൻ കെ തിത്‌ലി ദിൽ ഉഡാ, മുത്തമഴൈ ഇങ്ക് കൊട്ടിത്തീരാതോ, ദൈവം തന്ത പൂവെൈ, കിളിമഞ്ചാരോ... തുടങ്ങി ജനപ്രിയ തമിഴ്, തെലുഗു, മലയാളം ഗാനങ്ങളുമായി ചിന്മയി ആസ്വാദകഹൃദയം കീഴടക്കി. തിരുവനന്തപുരത്ത് ആദ്യമായി എത്തിയ ചിന്മയിക്ക് പ്രേക്ഷകർ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. നിശാഗന്ധിയിൽ മൂന്നുമണിക്കൂർ നീണ്ട പരിപാടി, കൈയടികളുടെ തിരമാലകളാൽ ഉത്സവാന്തരീക്ഷമായി.
ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീതവിരുന്ന് ചിന്മയി അവിസ്‌മരണീയ ഗാനങ്ങളാൽ സന്പുഷ്ടമാക്കി. അതുല്യ ശബ്ദമാധുര്യത്താൽ നിശാഗന്ധിയിലെ പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തിയാണ് ഓരോ പാട്ടും അവസാനിച്ചത്. നൃത്തച്ചുവടുകളുമായാണ് തലസ്ഥാനത്തെ കലാസ്വാദകർ പാട്ടുകളെ വരവേറ്റത്. ചിന്മയിയോടൊപ്പം ശ്രീകാന്ത് ഹരിഹരനും ചേർന്നപ്പോൾ, കുടുംബസമേതം എത്തിയ ആയിരങ്ങൾക്ക് സംഗീതവിരുന്നായി.









0 comments