വർധിപ്പിച്ച ക്ഷാമബത്ത 
അനുവദിച്ച്‌ ഉത്തരവായി

onam Allowances
വെബ് ഡെസ്ക്

Published on Aug 26, 2025, 02:01 AM | 1 min read


തിരുവനന്തപുരം

സംസ്ഥാന സർക്കാർ ജീവനക്കാർക്ക്‌ ക്ഷാമബത്തയും പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ക്ഷാമാശ്വാസവും വർധിപ്പിച്ച നിരക്കിൽ അനുവദിച്ച്‌ സർക്കാർ ഉത്തരവായി. 15 ശതമാനത്തിൽനിന്ന്‌ 18 ആയാണ്‌ വർധിപ്പിച്ചത്‌. ക്ഷാമബത്ത ആഗസ്‌തിലെ ശമ്പളത്തിനൊപ്പവും ക്ഷാമാശ്വാസം സെപ്‌തംബറിലെ പെൻഷനൊപ്പവും ലഭിക്കും. ഉത്തരവ്‌ പ്രകാരമുള്ള അധിക ചെലവ്‌ തദ്ദേശസ്ഥാപനങ്ങൾ തനത്‌ ഫണ്ടിൽനിന്ന്‌ വഹിക്കണം. പാർട്ട്‌ ടൈം അധ്യാപകർക്കും പാർട്ട്‌ ടൈം കണ്ടിജന്റ്‌ ജീവനക്കാർക്കും പുനർനിയമനം ലഭിച്ച പെൻഷൻകാർക്കും വർധിപ്പിച്ച നിരക്ക്‌, ലഭിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ബാധകമാകും.


സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ‍, സ്‌റ്റാറ്റ്യൂട്ടറി കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, ബോർഡുകൾ, ഗ്രാന്റ്‌ ഇൻ എയ്‌ഡ്‌ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്കും വ്യവസ്ഥകൾക്ക്‌ വിധേയമായി ലഭിക്കും. കെഎസ്‌ഇബി, കെഎസ്‌ആർടിസി തുടങ്ങി വർധനവ്‌ നടപ്പാക്കുന്നതിന്‌ പ്രത്യേക ഉത്തരവ്‌ പുറപ്പെടുവിക്കാൻ നിർദേശിച്ചിട്ടുള്ള സ്ഥാപനങ്ങൾക്ക്‌ ഇ‍ൗ ഉത്തരവ്‌ ബാധകമല്ല.



deshabhimani section

Related News

View More
0 comments
Sort by

Home