വിലക്കയറ്റം പിടിച്ചുനിർത്താൻ 
സമഗ്ര ഇടപെടൽ , ധനസഹായവും ഉത്സവബത്തയും വർധിപ്പിച്ചു , ബോണസും കൂട്ടി 6 ലക്ഷം കുടുംബങ്ങൾക്ക്‌ സ‍ൗജന്യ ഓണക്കിറ്റ്‌

സമൃദ്ധമാകും ; ചെലവിടുന്നത് 20,000 കോടി , കേന്ദ്ര അവഗണനയിലും ജനങ്ങളെ കൈവിടാതെ സംസ്ഥാന സർക്കാർ

onam 2025
avatar
മിൽജിത്‌ രവീന്ദ്രൻ

Published on Aug 27, 2025, 01:58 AM | 1 min read


തിരുവനന്തപുരം

മലയാളികൾ ഇത്തവണയും സംസ്ഥാന സർക്കാരിന്റെ കരുതലിൽ ഓണം സമൃദ്ധമായി ആഘോഷിക്കും. അല്ലലില്ലാതെ ആഘോഷം കളറാക്കാൻ സംസ്ഥാന സർക്കാർ ചെലവിടുന്നത്‌ 20,000 കോടിയിലധികം രൂപ. ഉത്സവബത്തയും ബോണസും അടക്കം ഓണത്തോട്‌ അനുബന്ധിച്ചുള്ള എല്ലാ ധനസഹായവും വർധിപ്പിച്ചു. രണ്ടു ഗഡു ക്ഷേമപെൻഷൻ അനുവദിച്ചു. സപ്ലൈകോ, കൺസ്യൂമർഫെഡ്‌ എന്നിവ വഴി അവശ്യസാധനങ്ങൾ വിലകുറച്ച്‌ ലഭ്യമാക്കുന്നു. അർഹതപ്പെട്ട വിഹിതം തടഞ്ഞുവച്ചും വായ്‌പാപരിധി വെട്ടിക്കുറച്ചും കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന സാമ്പത്തിക ഉപരോധത്തിനിടെയാണ്‌ ഇ‍ൗ ഇടപെടൽ.


ഓണത്തിനുമുമ്പ്‌ സാമൂഹ്യ സുരക്ഷാ പെൻഷനായി 3200 രൂപ വീതം 62 ലക്ഷം പേരുടെ കൈകളിലെത്തും. 1800 കോടിയോളം രൂപയാണ്‌ ഇതിന്‌ ചെലവിടുന്നത്‌. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും വർധിപ്പിച്ച ബോണസിനൊപ്പം ഇക്കുറി ക്ഷാമബത്ത കുടിശികയും അനുവദിച്ചു. 500 രൂപ വർധിപ്പിച്ചതോടെ ജീവനക്കാർക്ക്‌ 4500 രൂപ ബോണസ്‌ ലഭിക്കും. ഉത്സവബത്ത 2750ൽനിന്ന്‌ 3000 രൂപയാക്കി. സർവീസ്‌ പെൻഷൻകാരുടെ ഉത്സവബത്തയും 250 രൂപ വർധിപ്പിച്ചു. 20,000 രൂപവരെ ഓണം അഡ്വാൻസും നൽകും. 13 ലക്ഷത്തിലധികം ജീവനക്കാർക്കും തൊഴിലാളികൾക്കുമാണ്‌ ഓണത്തിന്‌ സർക്കാരിന്റെ പ്രത്യേക സഹായം ലഭിക്കുക.


കരാർ, സ്‌കീം തൊഴിലാളികളുടെ ഉത്സവബത്തയും 250 രൂപ വർധിപ്പിച്ചു. ആശാ വര്‍ക്കര്‍മാർക്ക്‌ 1450 രൂപയും അങ്കണവാടി, ബാലവാടി ഹെല്‍പ്പര്‍മാര്‍, ആയമാര്‍ എന്നിവര്‍ക്ക് 1450 രൂപയും പ്രീ-പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവര്‍ക്ക് 1350 രൂപയും ലഭിക്കും. തൊഴിലുറപ്പ്‌ തൊഴിലാളികൾക്കുള്ള ഓണസമ്മാനവും 200 രൂപ വർധിപ്പിച്ചു. 5.26 ലക്ഷം തൊഴിലാളികൾക്ക്‌ 1200 രൂപ വീതമാണ്‌ ലഭിക്കുക.


6.03 ലക്ഷം കുടുംബങ്ങൾക്ക്‌ സ‍ൗജന്യ ഓണക്കിറ്റ്‌ ലഭിക്കും. സിവിൽ സപ്ലൈസിന്റെയും കൺസ്യൂമർഫെഡിന്റെയും നേതൃത്വത്തിൽ വിപുലമായ ഓണച്ചന്തകൾ സംഘടിപ്പിക്കുന്നു. സംസ്ഥാനം ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും ഓണത്തിന്‌ ഒരു കിലോ അരിപോലും കേന്ദ്രം അധികം നൽകിയില്ല. ഇ‍ൗ സാഹചര്യത്തിൽ ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ 2.5 ലക്ഷം ക്വിന്റൽ ഭക്ഷ്യധാന്യമാണ്‌ സർക്കാർ സംഭരിച്ചത്‌. കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും ഇടപെടലും പൊതുവിപണിയിൽ വില കുറയ്‌ക്കും.



deshabhimani section

Related News

View More
0 comments
Sort by

Home