ഓണത്തിന് കൃഷിവകുപ്പിന്റെ 2000 കർഷകച്ചന്ത

തിരുവനന്തപുരം
ഓണത്തിന് കൃഷിവകുപ്പ് കേരളത്തിൽ ഉടനീളം 2000 കർഷകച്ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പി പ്രസാദ്. സെപ്‌തംബർ ഒന്നുമുതൽ നാലുവരെയാണ് കർഷകച്ചന്ത. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയിലൂടെയും 25,000ലധികം വരുന്ന കൃഷികൂട്ടങ്ങളിലൂടെയും ഗണ്യമായ അളവിൽ പച്ചക്കറി കേരളത്തിൽ തന്നെ ഉൽപ്പാദിക്കാനായി. ഇവ വിപണി വിലയേക്കാള്‍ 10 ശതമാനം അധികം വില നൽകി കർഷകരിൽനിന്ന് സംഭരിക്കും. തുടർന്ന് വിപണിവിലയില്‍നിന്ന് 30 ശതമാനം കുറച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കി വിപണി വില നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
സംസ്ഥാനതല ഉദ്ഘാടനം ഒന്നിന് മന്ത്രി പി പ്രസാദ് എറണാകുളത്ത് നിർവഹിക്കും. 1076 ചന്തകൾ കൃഷിഭവൻതലത്തിലും 764 എണ്ണം ഹോര്‍ട്ടികോര്‍പ് മുഖാന്തരവും 160 എണ്ണം വിഎഫ്‌പിസികെ മുഖാന്തരവുമാണ് നടത്തുന്നത്.
ഖാദിയിൽ ഓണം ഉത്സവബത്ത 2000 രൂപ
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയും ഖാദി കമീഷന്റെയും പരിധിയിൽപ്പെട്ടതും എല്ലാ ജില്ലാ പ്രോജക്ട്കളിലെയും പയ്യന്നൂർ ഖാദി കേന്ദ്രത്തിലെയും ഖാദി നൂൽപ്പുകാർക്കും നെയ്ത്തുകാർക്കും ഓണം ഉത്സവബത്ത 2000 രൂപയായി വർധിപ്പിക്കാൻ ബോർഡ് യോഗം തീരുമാനിച്ചു.
ഇൗ ഇനത്തിൽ ബോർഡ് 1.34 കോടി രൂപ നൽകിയതായി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.









0 comments