കോട്ടയം സ്വദേശിയായ ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു

Obituary
വെബ് ഡെസ്ക്

Published on Feb 07, 2025, 04:55 PM | 1 min read

ജിദ്ദ: ഉംറ നിർവഹിക്കാനെത്തിയ കോട്ടയം സ്വദേശി മദീനയിൽ മരിച്ചു. മുണ്ടക്കയത്തിനടുത്ത് 31-ാം മൈൽ പൈങ്ങന സ്വദേശി തടത്തിൽ ടി എം പരീദ് ഖാൻ (78) ആണ് മരിച്ചത്. ഭാര്യയോടും മറ്റു കുടുംബങ്ങളോടുമൊപ്പം ഉംറ നിർവഹിക്കാൻ എത്തിയതായിരുന്നു.


മക്കയിൽ ഉംറ നിർവഹിച്ച് മദീന സന്ദർശനം നടത്തുന്നതിനിടെ വ്യാഴാഴ്ച മഗരിബ് നമസ്‌കാരത്തിനായി മസ്ജിദ് ഖുബായിലെത്തിയപ്പോൾ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ അടുത്തുള്ള മദീന ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.


നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീന ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.


ഭാര്യ: സലീന, മക്കൾ: ഷാനവാസ്, ഷഫീഖ് (ഇരുവരും ദുബൈ), പരേതനായ ഷിയാസ്, മരുമക്കൾ: അനീസ, ഷെറീന.



deshabhimani section

Related News

View More
0 comments
Sort by

Home