എൻഎസ്‌എസ് നിലപാട് പോസിറ്റീവ്: ബിനോയ് വിശ്വം

തിരുവനന്തപുരം: എൻഎസ്എസിനെ ശത്രുക്കളായല്ല കാണുന്നതെന്നും അവരോട് എൽഡിഎഫിന് വ്യക്തമായ നിലപാടാണുള്ളതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷമാണ് ശരിയെന്നു ബോധ്യപ്പെട്ടത് പോസിറ്റീവായി കാണുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മന്ത്രി സജി ചെറിയാൻ അമൃതാനന്ദമയിയെ ആശ്ലേഷിച്ച ചിത്രം കണ്ടിട്ടില്ല. ഇത്തരം കാര്യങ്ങൾ എൽഡിഎഫ് ചർച്ച ചെയ്യേണ്ടതല്ല. മതങ്ങളെയും യഥാർഥ വിശ്വാസങ്ങളെയും മാനിക്കുമെന്നും മതഭ്രാന്തിനൊപ്പം നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments