എന്‍ക്യുഎഎസ് അംഗീകാരവുമായി 253 ആശുപത്രികള്‍; ഗുണനിലവാരം ഉറപ്പിച്ച് 5 ആശുപത്രികള്‍ കൂടി

സ്വന്തം ലേഖിക
Published on Aug 17, 2025, 02:01 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ആരോഗ്യസ്ഥാപനങ്ങള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം. ഇതിൽ രണ്ട് ആരോഗ്യ സ്ഥാപനങ്ങള്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം പുതുതായി നേടിയതും മൂന്ന് ആരോഗ്യ സ്ഥാപനങ്ങള്‍ അംഗീകാരം നിലനിർത്തിയതുമാണെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ച ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 253 ആയി. എട്ട് ജില്ലാ ആശുപത്രി, ആറ് താലൂക്ക് ആശുപത്രി, 13 സാമൂഹികാരോഗ്യ കേന്ദ്രം, 46 നഗര കുടുംബാരോഗ്യ കേന്ദ്രം, 163 കുടുംബാരോഗ്യ കേന്ദ്രം, 17 ജനകീയ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണിത്. തിരുവനന്തപുരം കുന്നത്തുകാല്‍ കുടുംബാരോഗ്യകേന്ദ്രം (94.42 ശതമാനം), മലപ്പുറം ആനക്കയം ജനകീയ ആരോഗ്യ കേന്ദ്രം (88.35 ശതമാനം) എന്നിവയാണ് പുതുതായി എന്‍ക്യുഎഎസ് അംഗീകാരം നേടിയത്. പാലക്കാട് കല്ലടിക്കോട് കുടുംബാരോഗ്യകേന്ദ്രം (90.60 ശതമാനം), കൊല്ലം മുണ്ടക്കല്‍ നഗര പ്രാഥമിക ആരോഗ്യകേന്ദ്രം (93.25 ശതമാനം), കൊല്ലം ഉളിയക്കോവില്‍ നഗര പ്രാഥമിക ആരോഗ്യകേന്ദ്രം (95.36 ശതമാനം) എന്നിവയാണ് ഗുണനിലവാരം നിലനിർത്തിയത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. സംസ്ഥാനതലത്തിൽ വാർഷിക പരിശോധനയുമുണ്ടാകും. ഇത് കര്‍ശനമായി പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് വീണ്ടും അംഗീകാരം ലഭിക്കുക. എന്‍ക്യുഎഎസ് ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍/നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.









0 comments