കേരള സര്‍വകലാശാലയില്‍ എത്തുന്നില്ല; വിസിയെ എസ്എഫ്ഐ തടഞ്ഞു

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടത്താത്തതിനെതിരെ താൽക്കാലിക വൈസ് ചാൻസലറെ തടഞ്ഞ് എസ്എഫ്ഐ. ആരോഗ്യ സർവകലാശാല അത്-ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഡോ. മോഹനൻ കുന്നുമ്മേലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞത്.
കേരള സർവകലാശാലയിൽ സ്ഥിരമായി എത്തുന്നില്ല, മാസങ്ങൾ കഴിഞ്ഞിട്ടും യൂണിയൻ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ല, അകാരണമായി 2 സെനറ്റ് യോഗങ്ങൾ മാറ്റിവച്ചു തുടങ്ങിയവ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽനിന്ന് പുറത്തിറങ്ങിയ വിസിയെ ജില്ലാ പ്രസിഡന്റ് എം എ നന്ദൻ, സെക്രട്ടറി എസ് കെ ആദർശ് എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ബന്ധുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ടെന്ന് വിസി അറിയിച്ചതിനെ തുടർന്ന് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചു. തുടർന്ന് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.









0 comments