ബിജെപിയിൽ അവഗണന: എൻഡിഎ വിടണമെന്ന് പ്രമേയം പാസാക്കി ബിഡിജെഎസ്

കോട്ടയം: ബിജെപിയിൽ നിന്നും എൻഡിഎയിൽ നിന്നും ഉണ്ടായിട്ടുള്ള അവഗണനയിൽ പ്രതിഷേധിച് മുന്നണി വിടുവാൻ ബിഡിജെഎസ് കോട്ടയം ജില്ലാ നേതൃ ക്യാമ്പ് ഐകകണ്ഠ്യേന പ്രമേയം പാസാക്കി. എൻഡിഎയിൽ തുടരേണ്ട ആവശ്യമില്ലെന്നും മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷൻ പരിശോധിക്കണമെന്നുമാണ് പ്രമേയം.
'കഴിഞ്ഞ ഒമ്പത് വർഷക്കാലമായി ബിജെപിയുമായും ദേശീയ ജനാധിപത്യ മുന്നണിയുമായി ശക്തമായ സഖ്യകക്ഷിയായി നിന്നിട്ട് ബിഡിജെഎസിന് അർഹമായ പരിഗണനകളോ അധികാരങ്ങളോ നൽകാത്ത സാഹചര്യത്തിൽ ബിജെപിയുമായും എൻഡിഎയുമായിട്ടുള്ള സഖ്യം വിടുന്നതിനും ആവശ്യമായ മുന്നണി ചർച്ചകൾ ബന്ധം സ്ഥാപിക്കുന്നതിനും പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പൂർണ്ണമായി ചുമതലപ്പെടുത്തുന്നു'- എന്ന പ്രമേയമാണ് ജില്ലാ നേതൃക്യാമ്പ് പാസാക്കിയത്.
പാർട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത നേതൃക്യാമ്പ് തുഷാർ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്.









0 comments