എന്‍ എം വിജയൻ ആത്മഹത്യ ചെയ്തതല്ല; കോൺഗ്രസ് കൊലപ്പെടുത്തിയത്: എം വി ഗോവിന്ദന്‍

എം വി ഗോവിന്ദന്‍
തിരുവനന്തപുരം > വയനാട് ഡിസിസി ട്രഷററര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേസില്‍ ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് കേസെടുക്കണമെന്ന് തന്നെയാണ് കേരളം മുഴവവന്‍ പറയുന്നതെന്നും അതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വം അറിഞ്ഞിട്ട് തന്നെയാണ് അദ്ദേഹം ആത്മഹത്യയിലേക്ക് പോയത്. കൃത്യമായ അന്വേഷണം വേണം എന്നു തന്നെയാണ് കേരളം ആവശ്യപ്പെടുന്നത്. സുധാകരനും വി ഡി സതീശനും ഈ കുടുംബത്തെ ആക്ഷേപിക്കുന്ന നില സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വയനാട് ഡിസിസി ട്രഷററര്‍ എന്‍ എം വിജയനും മകനും ജീവനൊടുക്കിയതില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രതി ചേർത്തു. എംഎല്‍എയ്‌ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി. എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ പൊലീസ് ബത്തേരി കോടതിയില്‍ സമര്‍പ്പിച്ചു.
അസ്വഭാവിക മരണത്തിന് എടുത്ത കേസിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രേരണാക്കുറ്റം കേസിലുള്‍പ്പെടുത്തിയത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകള്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.
ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള പേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.









0 comments