നിപയിൽ നിന്നു മുക്തി: വളാഞ്ചേരി സ്വദേശിനിയെ ആരോഗ്യമന്ത്രി സന്ദർശിച്ചു

മഞ്ചേരി: ഭീതി പരത്തിയ നിപ വൈറസ് ആക്രമണത്തിൽ നിന്നു മുക്തി നേടിയ വളാഞ്ചേരി സ്വദേശിനിയെ ആരോഗ്യമന്ത്രി വീണാജോർജ് സന്ദർശിച്ചു. ഭാര്യ ജീവിതത്തിലേക്കു തിരികെ എത്തിയതിന്റെ സന്തോഷം ഭർത്താവ് കെ വി സുലൈമാൻ മന്ത്രിയുമായി പങ്കിട്ടു.
ഫിസിയോ തൊറാപ്പി ചികിൽസ പൂർത്തിയാകുന്നതോടെ അവർ ആശുപത്രി വിടും. ഈ വിജയം ലോകത്തിനുള്ള ഒരു സന്ദേശമാണ്. ലോകത്ത് നിപ മരണനിരക്ക് 70 ശതമാനത്തിനു മുകളിലാണ്. കേരളത്തിൽ 30 ശതമാനത്തിന് താഴെയാക്കി കുറക്കാൻ സാധിച്ചു. നിപ രോഗം കണ്ടെത്തി കൃത്യമായി നിർണയിക്കാൻ 0 മഞ്ചേരി മെഡിക്കൽ കോളജിൽ ഒരുക്കിയ വൈറോളജി ലാബിന് സാധിക്കുന്നുണ്ട് എന്നും അഭിമാനകരമായ നേട്ടമാണ്.
ഇത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ കൂട്ടായ്മയുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു.









0 comments