നിപാ: മണ്ണാര്‍ക്കാട് താലൂക്കില്‍ മാസ്ക് നിര്‍ബന്ധം

Nipah palakkad
വെബ് ഡെസ്ക്

Published on Jul 18, 2025, 09:02 AM | 1 min read

പാലക്കാട്: പാലക്കാട് ജില്ലയിൽ നിപാ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രിത മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 26 (2), പൊതുജനാരോഗ്യ നിയമം 2023 വകുപ്പ് 42 (1) എന്നിവ പ്രകാരവുമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺകൂടിയായ കലക്ടർ ഉത്തരവിട്ടത്‌.


മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പൊതു ഇടങ്ങളിൽ എല്ലാവരും മാസ്ക് ധരിക്കണം. നിയന്ത്രിത മേഖലയിലെ സർക്കാർ ഉദ്യോഗസ്ഥർക്ക്‌ ജില്ലാ ഓഫീസ് മേധാവികൾ പരമാവധി ‘വർക്ക് ഫ്രം ഹോം' സൗകര്യം ഒരുക്കണം. "വർക്ക് ഫ്രം ഹോം' സാധ്യമല്ലാത്ത ജീവനക്കാർക്കുള്ള അവധി സംബന്ധിച്ച് പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയതായും മറുപടി ലഭിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.


നിയന്ത്രിത മേഖലയിലെ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾക്കും പുറത്തുപഠിക്കുന്നവർക്കും ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർ ഓൺലൈൻ ക്ലാസ് സൗകര്യം നിർബന്ധമായും ഉപയോഗിക്കണമെന്നും ഉത്തരവിലുണ്ട്‌.


NIPAH, MASK MUST, MANNARKKADU, PALAKKAD NEWS, നിപാ മാസ്ക്



deshabhimani section

Related News

View More
0 comments
Sort by

Home