പി വി അൻവറിന്റെ നേതൃത്വത്തിൽ ഡിഎഫ്‌ഒ ഓഫീസ്‌ അക്രമം: രണ്ട് പേർ അറസ്റ്റിൽ

DFO OFFICE

പി വി അന്‍വറിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ ഓഫീസിലെ കസേരകള്‍ തകര്‍ത്ത നിലയില്‍

വെബ് ഡെസ്ക്

Published on Jan 20, 2025, 07:31 PM | 1 min read

നിലമ്പൂർ: മുൻ എംഎൽഎ പി വി അൻവറിന്റെ നേതൃത്വത്തിൽ നിലമ്പൂർ നോർത്ത് വനം ഡിവിഷൻ ഓഫീസ് അക്രമിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. ഷാജഹാൻ പാത്തിപ്പാറ, അയ്യൂബ് കരുളായി എന്നിവരെയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിൻറെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് അറസ്റ്റ്.


കരുളായി ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ്‌ മണി കൊല്ലപ്പെട്ട സംഭവം മറയാക്കിയാണ്‌ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസ് തല്ലിത്തകർത്തത്‌. പി വി അൻവർ ഉൾപ്പെടെ 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തിരുന്നത്. ഇതിൽ ഏഴുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെല്ലാവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുമുണ്ട്. സംഭവത്തിന്വ ശേഷം ഒളിവിലായിരുന്ന രണ്ട് പേരേയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ നിലമ്പൂർ ജില്ലാ ആസുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി.


സൗത്ത്‌ ഡിഫ്‌ഒ ഓഫീസ്‌ പരിധിയിലെ വനത്തിലാണ്‌ ശനിയാഴ്‌ച കാട്ടാന ആക്രമണത്തിൽ യുവാവ്‌ മരിച്ചത്‌. എന്നാൽ, നോർത്ത്‌ ഡിഎഫ്‌ഒ ഓഫീസാണ്‌ എംഎൽഎയുടെ അനുയായികൾ അടിച്ചുതകർത്തത്‌. അവധി ദിവസമായതിനാൽ അടഞ്ഞുകിടന്ന പ്രധാന ഗേറ്റും ഓഫീസ് വാതിലും പൊളിച്ചാണ് സംഘം അകത്തുകയറിയത്. ഓഫീസിനകത്തെ കസേരകളും ജനറൽ ചില്ലുകളും വാതിലും ക്ലോക്കും ഉൾപ്പെടെ അടിച്ചുതകർത്തു. പുറത്തുനിന്ന്‌ ആളുകളെ എത്തിച്ചാണ്‌ ആക്രമണം നടത്തിയതെന്നും ആരോപണമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home