അൻവർ സ്വതന്ത്രൻ; തൃണമൂൽ സ്ഥാനാർഥിയായി നൽകിയ പത്രിക തള്ളി

പി വി അൻവർ
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി വി അൻവർ നൽകിയ നാമനിർദേശ പത്രിക തള്ളി. ഇതോടെ അൻവറിന് സ്വതന്ത്രനായി മത്സരിക്കേണ്ടിവരും. യുഡിഎഫ് പ്രവേശനം വഴിമുട്ടിയതോടെ കഴിഞ്ഞ ദിവസമാണ് ജനകീയ പ്രതിരോധ മുന്നണി എന്ന പേരിൽ പുതിയ മുന്നണി രൂപീകരിച്ച് പ്രവർത്തിക്കുമെന്ന് അൻവർ പറഞ്ഞത്.
പ്രമുഖ സ്ഥാനാർഥികളുടെ ഡമ്മികൾ ഉൾപ്പെടെ 19 പേരാണ് പത്രിക നൽകിയിട്ടുള്ളത്. അഞ്ചുവരെ പത്രിക പിൻവലിക്കാം. 19നാണ് പോളിങ്. വോട്ടെണ്ണൽ 23നും.









0 comments