ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനം പോളിങ്; വോട്ടിം​ഗ് പുരോ​ഗമിക്കുന്നു

m swaraj
വെബ് ഡെസ്ക്

Published on Jun 19, 2025, 10:29 AM | 1 min read

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോ​ഗമിക്കവെ ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്.അതേസമയം, നേരിയ മഴ മണ്ഡലത്തിലുണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.


തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ നാട് പകർന്നുനൽകിയ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിലമ്പൂർ നഗരസഭയിലെ മാങ്കുത്ത് ജിഎൽപി സ്കൂൾ 202ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'ഒരുഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല. ഓരോ ദിവസവും ആത്മവിശ്വാസം വർധിക്കുകയാണ്. ആഹ്ലാദത്തോടെയാണ് തെരഞ്ഞെടുപ്പ് ദിവസത്തെ എൽഡിഎഫ് പ്രവർത്തകർ വരവേൽക്കുന്നത്. എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം അർഥവത്താകുന്നത്. പോളിങ് ശതമാനം ഉയരണമെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നുമാണ് ആഗ്രഹം' - സ്വരാജ് പറഞ്ഞു.

വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ചില വോട്ടർമാർ മടങ്ങിപ്പോയി.


പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.).


കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിങ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ



deshabhimani section

Related News

View More
0 comments
Sort by

Home