പോളിംഗ് ശതമാനം 70.76; ഷൗക്കത്തിന്റെ ആലിംഗനത്തിൽ നിന്നും ഒഴിഞ്ഞുമാറി അൻവർ

നിലമ്പൂർ: നിലമ്പൂർ തെരഞ്ഞെടുപ്പിൽ ഉച്ചവരെ പോളിംഗ് ശതമാനം 70.76. അഞ്ചുമണി വരെയുള്ള കണക്കാണിത്. പോളിങ് ബൂത്തുകളിൽ നേർക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോൾ തിരിഞ്ഞു നടന്നു.
തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ നാട് പകർന്നുനൽകിയ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. നിലമ്പൂർ നഗരസഭയിലെ മാങ്കുത്ത് ജിഎൽപി സ്കൂൾ 202ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.).
നിലമ്പൂരിൽ പോളിങ് പുരോഗമിക്കുമ്പോൾ യുഡിഎഫിൻ്റെ രാഷ്ട്രീയ പരിമിതി ബോധ്യപ്പെടുന്നുവെന്ന് സിപിഐഎം പിബി അംഗം എ. വിജയരാഘവൻ പറഞ്ഞു. മലപ്പുറം ജില്ലയിൽ വലിയ സ്വീകാര്യതയുള്ള നേതാവായിരുന്നു വി.വി.പ്രകാശ്. അദ്ദേഹത്തിൻ്റെ വിയോഗം എല്ലാവരിലും വേദനയുണ്ടാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയുടെ കുടുംബത്തെ സന്ദർശിക്കാൻ ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർഥി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമാന്യനിലയിൽ വിവി പ്രകാശിൻ്റെ വീട്ടിൽ ആര്യാടൻ ഷൗക്കത്ത് പോകുമെന്നാണ് ഞങ്ങളെല്ലാവരും കരുതിയത്. എന്നാൽ പോയില്ലെന്ന് മാത്രമല്ല അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും പ്രതികരിച്ചില്ല. കോൺഗ്രസ് ഈ തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടിൽ കോൺഗ്രസ് പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ന്യൂജെൻ കോൺഗ്രസുകാരാണ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.
അവരുടെ ശൈലിയാണ് ഇവിടെ നടപ്പാക്കിയത്. അത് സാധാരണ കോൺഗ്രസുകാർക്ക് അംഗീകരിക്കാനാവില്ല. വലിയ സംഘം കോൺഗ്രസ് നേതാക്കൾക്ക് പരിഗണന നൽകിയില്ല. സമവാക്യങ്ങളിലെ മാറ്റം സാധാരണക്കാരായ കോൺഗ്രസുകാരെ ബാധിച്ചു. അത് പോളിങിലും കാണാനുണ്ടെന്നും വിജയരാഘവൻ വിമർശിച്ചു.









0 comments