വാനോളം പ്രതീക്ഷ: നിലമ്പൂരിൽ തെരഞ്ഞെടുപ്പിന് തുടക്കം, വോട്ട് രേഖപ്പെടുത്തി എം സ്വരാജ്

നിലമ്പൂര്‍ : വാശിയേറിയ പ്രചാരണത്തിനോടുവിൽ നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു.വിവിധ വിഷയങ്ങളുയർത്തി ഭരണ, പ്രതിപക്ഷ നേതാക്കൾ കൊമ്പുകോർത്ത പ്രചാരണ മാമാങ്കത്തിനു ശേഷമാണ് ഇന്ന് മണ്ഡലം വിധിയെഴുതുന്നത്.
വൈകീട്ട് ആറുവരെ വോട്ട് രേഖപ്പെടുത്തും. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് രാവിലെ നേരത്തെ എത്തി വോട്ട് ചെയ്തു.
263 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. 2,32,381 വോട്ടർമാരാണുള്ളത്. ഇതിൽ 1,13,613 പുരുഷന്മാരും 1,18,760 സ്ത്രീകളും എട്ട് ട്രാൻസ് ജെൻഡർമാരുമുണ്ട്.
നിലമ്പൂർ നഗരസഭ, വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ, കരുളായി, അമരമ്പലം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് നിലമ്പൂർ മണ്ഡലം. നാട്ടുകാരനായ യുവനേതാവ് എം സ്വരാജിലൂടെ എൽഡിഎഫ് പ്രചാരണത്തിലുടനീളം ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ), പി വി അൻവർ എന്നിവരടക്കം 10 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 23നാണ് വോട്ടെണ്ണൽ.









0 comments