നിലമ്പൂർ എങ്ങോട്ട്: വോട്ടെണ്ണൽ ആരംഭിച്ചു; ഫലം ഉടൻ

നിലമ്പൂർ: നിലമ്പൂരിൽ വോട്ടെണ്ണൽ ആരംഭിച്ചു. മണ്ഡലത്തിന്റെ എംഎൽഎ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമെ ശേഷിക്കുന്നുള്ളു. വോട്ടെണ്ണൽ രാവിലെ 8 മണി മുതലാണ് ആരംഭിച്ചത് . ആദ്യ കണക്കുകള്‍ പുറത്തുവന്നതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 334 വോട്ടുകള്‍ക്ക് മുന്നിലാണ്.
തികഞ്ഞ പ്രതീക്ഷയിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസിലെ ഐക്യമില്ലായ്മയും വർഗീയ കൂട്ടുകെട്ടും യുഡിഎഫിനകത്ത് തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾക്കും തർക്കങ്ങൾക്കും ഇടവരുത്തുകയായിരുന്നു. ജമാ അത്തെ ഇസ്ലാമി പഴയ വർഗീയ നിലപാട് മാറ്റി എന്നതടക്കമുള്ള ന്യായങ്ങൾ നിരത്തിയായിരുവന്നു കോൺഗ്രസ് നിലമ്പൂർ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചുങ്കത്തറ മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍.
ആകെ 19 റൗണ്ടിലായാണ് വോട്ടെണ്ണുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ പറഞ്ഞു. 14 ടേബിളുകളിലായാണ് വോട്ടെണ്ണുന്നത്. പോളിംഗ് സംബന്ധിച്ച് പരാതികൾ ഒന്നും വന്നിട്ടില്ലെന്നും അദ്ദേഹം രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
75.27% ആയിരുന്നു നിലമ്പൂരിലെ പോളിങ്. 1,74,667 പേർ വോട്ടു ചെയ്തു. മണ്ഡലത്തിൽ ചരിത്രത്തിൽ ഇത്രയും കൂടുതൽപേർ വോട്ടു ചെയ്യുന്നത് ആദ്യം. 1500നടുത്ത് പോസ്റ്റൽ വോട്ടുകളുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് 12,631 സ്ത്രീകൾ അധികമായി വോട്ടു ചെയ്തത് അടിയൊഴുക്കുകളുടെ സൂചനയായി കാണുന്നവരുണ്ട്
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്, എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്, സ്വതന്ത്രനായെത്തുന്ന പി.വി.അൻവർ എന്നിവർ ഉൾപ്പെടെ ആകെ 10 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
തപാൽ വോട്ട് എണ്ണി കഴിഞ്ഞാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യം വോട്ടെണ്ണുക വഴിക്കടവ് പഞ്ചായത്തിലേത്. 14 ബൂത്തുകളാണ് വഴിക്കടവ് പഞ്ചായത്തിലുള്ളത്. രണ്ടാമതായി മൂത്തേടം പഞ്ചായത്തിൽ വോട്ടെണ്ണും.









0 comments