എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; ഊണൊരുക്കാൻ കുട്ടനാടൻ നെല്ല്

ആലപ്പുഴ: നെല്ലറയിൽ വിളയിച്ച നെല്ല് ഇക്കുറി ജീവനക്കാരുടെ വിശപ്പകറ്റും. ആലപ്പുഴയിൽ മേയിൽ നടക്കുന്ന 62–-ാമത് എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് എത്തുന്ന പ്രതിനിധികൾക്ക് ഭക്ഷണമൊരുക്കുന്നതിന്റെ ഭാഗമായി കുട്ടനാട്ടിൽ നെൽകൃഷി ആരംഭിച്ചു. ചമ്പക്കുളം കൃഷിഭവനിലെ മൂല പൊങ്ങമ്പ്ര പാടശേഖരത്തിൽ വിത്തെറിയൽ ഉത്സവം യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്ത്‌കുമാർ ഉദ്ഘാടനംചെയ്‌തു.
ചമ്പക്കുളം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേക്കർ വയൽ പാട്ടത്തിനെടുത്താണ് കൃഷി. വാദ്യമേളങ്ങളുടെയും നാടൻപാട്ടുകളുടെയും അകമ്പടിയോടെയായിരുന്നു വിത്തെറിയൽ ഉത്സവം. യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ്, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ഉദയൻ, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി, യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, ജില്ലാ പ്രസിഡന്റ് എൽ മായ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സി ശ്രീകുമാർ, ബി സന്തോഷ്, പി സജിത്ത്, ജില്ലാ ജോ. സെക്രട്ടറി ബൈജു എന്നിവർ സംസാരിച്ചു.









0 comments