കെപിസിസി പ്രസിഡന്റിന് സ്വീകരണം: പെരുമാറ്റച്ചട്ടം ലംഘിച്ച് എൻജിഒ അസോസിയേഷൻ നേതാക്കൾ

കെപിസിസി പ്രസിഡന്റിനെ പ്രേംനാഥ് മംഗലശേരിയും കെ ദിനേശനും ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു
കോഴിക്കോട്: രാഷ്ട്രീയ പാർടികളുടെ പരിപാടികളിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കരുതെന്ന പെരുമാറ്റച്ചട്ടം ലംഘിച്ച് എൻജിഒ അസോസിയേഷൻ നേതാക്കൾ. കെപിസിസി പ്രസിഡന്റായ ശേഷം ജില്ലയിൽ എത്തിയ സണ്ണി ജോസഫിനെ സ്വീകരിക്കാൻ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശേരിയും സെക്രട്ടറി കെ ദിനേശനും ഡിസിസി ഓഫീസിൽ എത്തി.
രാഷ്ട്രീയ പാർടിയായ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണപരിപാടിയിൽ പങ്കെടുത്ത ഇരുവരും സണ്ണി ജോസഫിനെ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു. സർക്കാർ ജീവനക്കാർക്ക് സംഘടനാ പ്രവർത്തനം അനുവദനീയം ആണെങ്കിലും രാഷ്ട്രീയ പാർടികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ അനുമതിയില്ല. ഈ ചട്ടമാണ് ഇരുവരും ലംഘിച്ചത്.
0 comments