വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട്: ഭാര്യവീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങിമരിച്ചു. കോഴിക്കോട് പേരാമ്പ്ര മേപ്പയൂരിൽ ബഷീർ - റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷൻ ( 24 ) ആണ് മരിച്ചത്. എടരിക്കോട് ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.
തിങ്കളാഴ്ച വീട്ടുകാർക്കും ബന്ധുക്കൾക്കുമൊപ്പം കടലുണ്ടി പുഴയിൽ കുളിക്കുന്നതിനിടെയായിരുന്നു അപകടം. കൂടെയുള്ളവർ രക്ഷപ്പെടുത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ചയാണ് മരിച്ചത്.
Related News

0 comments