പയ്യോളിയിൽ നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ

കോഴിക്കോട്: പയ്യോളിയിൽ നവവധുവിനെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേലിയ കല്ലുവെട്ടുകുഴി ആർദ്ര ബാലകൃഷ്ണനെ24) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ മാസം 2നാണ് ആർദ്രയുടെ വിവാഹം നടന്നത്. കോഴിക്കോട് ലോ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു ആർദ്ര.
ഇന്നലെ രാത്രി ആറ് വരെ ആർദ്ര അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നതായാണ് വിവരം. എട്ടുമണിയോടെ കുളിക്കാനായി പോയ ആര്‍ദ്ര ഒരു മണിക്കൂര്‍ കഴിഞ്ഞും മടങ്ങിവരാതായതോടെ ഭർത്താവ് ഷാൻ അന്വേഷിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിൽ പയ്യോളി പൊലീസ് അന്വേഷണം നടത്തി വരികയാണ്.









0 comments