പരീക്ഷാരീതിയിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മൂല്യനിർണയ രീതിയിൽ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി വി ശിവൻകുട്ടി. സാങ്കേതിക വിദ്യയെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. നിലവിലുള്ള മെന്ററിങ് പോർട്ടൽ പരിഷ്‌കരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
സംസ്ഥാനത്ത് ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിൽ രണ്ടാം ടേം പരീക്ഷയുടെ മുഴുവൻ മാർക്കും സമ്പൂർണ്ണ പോർട്ടലിൽ അധ്യാപകർ അപ്‌ലോഡ് ചെയ്യുകയും അത് കൈറ്റും എസ്‍സിഇആർടിയും ചേർന്ന് വിശദമായ വിശകലനം നടത്തുകയും ചെയ്തു. സ്‌കൂൾ തല വിവരങ്ങളും, പഞ്ചായത്ത്, ജില്ലാതല വിവരങ്ങളും തരംതിരിച്ചുള്ള പഠനമാണ് നടന്നത്. വാർഷിക പരീക്ഷയിലും ഈ കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.
ഇതിന്റെയും കൂടി അടിസ്ഥാനത്തിലാണ് പഠന പിന്തുണ വേണ്ട കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിഷയങ്ങളിൽ ഓൺലൈൻ ചോദ്യബാങ്ക് നിർമ്മിക്കും. ചില വിഷയങ്ങളിൽ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി തലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ പരീക്ഷകളുടെ സാധ്യത പരിശോധിക്കും. നിലവിൽ ഐടി പരീക്ഷകളും ഹയർ സെക്കൻഡറി ഗണിതശാസ്ത്ര പ്രാക്ടിക്കൽ പരീക്ഷകളും നടന്നു വരുന്നുണ്ട്. നിരന്തര മൂല്യനിർണയത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുവേണ്ടി നിർമിതബുദ്ധി പ്രയോജനപ്പെടുത്തും.









0 comments