സംസ്ഥാന പൊലീസ് മേധാവിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും

kerala police
വെബ് ഡെസ്ക്

Published on Jun 28, 2025, 09:23 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തിങ്കളാഴ്ച പ്രഖ്യാപിക്കും. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോ​ഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമെടുത്തേക്കും. നിലവിലെ മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന ദിവസം തന്നെ പുതിയ മേധാവി ചുമതലയേൽക്കണം.


റോഡ് സുരക്ഷാ കമീഷണർ നിതിൻ അഗർവാൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിലെ സെക്രട്ടറി (സെക്യൂരിറ്റി) റവാഡ ചന്ദ്രശേഖർ, അ​ഗ്നിരക്ഷാസേന മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്‍സി സംസ്ഥാനത്തിന് അയച്ച ചുരുക്കപ്പട്ടികയിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Home