അമ്മത്തൊട്ടിലിൽ "മുകിൽ" തെളിഞ്ഞു

തിരുവനന്തപുരം : തിരുവനന്തപുരത്തെ അമ്മതൊട്ടിലിൽ വീണ്ടും കുട്ടിയെത്തി. ചെവ്വാഴ്ച രാത്രി 11.30നാണ് നാല് ദിവസം പ്രായമുള്ള ആൺ കുഞ്ഞ് എത്തിയത്. കുഞ്ഞിന് "മുകിൽ " എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ജനറൽ സെക്രട്ടറി അഡ്വ. ജി എൽ അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. 2.27കിഗ്രാമാണ് കുഞ്ഞിന്റെ തൂക്കം.
അമ്മത്തൊട്ടിലിൽ എത്തിയ ഉടൻ കുട്ടിയെ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധന നടത്തി. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഈ വർഷം എത്തുന്ന 12ാമത്തെ കുട്ടിയാണിത്. സെപ്തംബർ മാസം അമ്മത്തൊട്ടിലിലേക്കെത്തുന്ന രണ്ടാമത്തെ കുട്ടിയുമാണ് മുകിൽ. കഴിഞ്ഞ തിരുവോണദിനത്തിൽ അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിന് തുമ്പ എന്ന് പേരിട്ടിരുന്നു.
ബുധനാഴ്ച ദത്ത് നൽകിയ മൂന്ന് കുട്ടികൾ ഉൾപ്പെടെ 173 കുട്ടികളെയാണ് ഇതുവരെ നിയമപരമായ ദത്ത് നൽകിയത്. മുകിലിൻ്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുന്നെങ്കിൽ അടിയന്തിരമായി ബന്ധപ്പെടെണമെന്നും സംസ്ഥാന ശിശുക്ഷേമ സമിതി പത്രകുറിപ്പിൽ അറിയിച്ചു.









0 comments