പുഷ്പ 'കയ്യീന്ന് പോയി' എന്ന് ചെന്താമര; ആയുധം വാങ്ങിയ കടയില്‍ തെളിവെടുത്തു

പാലക്കാട്: നെന്മാറ കൊലപാതക കേസില്‍ പ്രതി ചെന്താമരയുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു. പ്രതി കൊലക്കായി ആയുധം വാങ്ങിയ കടയിലെത്തിച്ചായിരുന്നു ഇന്ന് തെളിവെടുപ്പ്.
ഉച്ചക്ക് 2 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കും. പുഷ്പയെ നോക്കി പല്ലുകടിച്ചതെന്തിനെന്ന പൊലീസിന്റെ ചോദ്യത്തിന് പുഷ്പ കയ്യീന്ന് പോയി എന്നായിരുന്നു ചെന്താമരയുടെ മറുപടി.
എലവഞ്ചേരിയില്‍ നിന്നുമാണ് ആയുധം വാങ്ങിയതെന്ന് ചെന്താമര നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എലവഞ്ചേരിയിലെ അഗ്രോ എക്യൂപ്‌മെന്റ്‌സ് എന്ന കടയില്‍ തെളിവെടുപ്പ് നടത്തിയത്.
കത്തി നിര്‍മിച്ചുനല്‍കുന്ന സ്ഥലമായിരുന്നു അത്. മാത്രമല്ല കത്തിയുടെ മരപ്പിടിയും നിരമിച്ചുനല്‍കിയത് ഈ കടയില്‍ നിന്നുമാണ്. ചെന്താമരയുടെ ആവശ്യപ്രകാരം ഊരിമാറ്റാവുന്ന മരപ്പിടിയാണ് നിര്‍മിച്ചുനല്‍കിയത്. അതേസമയം, കടയുടമ ചെന്താമരയെ തിരിച്ചറിഞ്ഞില്ല. എന്നാല്‍ കടയുടെ സീല്‍ കൃത്യമായും കൊടുവാളിന്റെ പിറകില്‍ ആലഖനം ചെയ്തിട്ടുണ്ടായിരുന്നു.
ഒരു മാസം മുമ്പ് മറ്റൊരു കൊടുവാള്‍ കൂടി വാങ്ങിയിരുന്നു. കൃത്യത്തിന് ഇത് ഉപയോഗിച്ചില്ല. കാട് വെട്ടുന്നിതിനായിരുന്നു മറ്റൊരു കടയിലെത്തി ആയുധം വാങ്ങിയത്. ഇതില്‍ കടയുടമ ശ്രീധരന്‍ ചെന്താമരയെ തിരിച്ചറിഞ്ഞു.
തന്റെ മകളാണ് ഏറ്റവും പ്രീയപ്പെട്ടതെന്നും അതിനാല്‍ ഇനി ഒരിക്കല്‍ പോലും പുറത്തിറങ്ങിയില്ലെങ്കിലും വീട് മകള്‍ക്ക് നല്‍കണമെന്ന് ചെന്താമര പൊലീസിനോട് പറഞ്ഞു.









0 comments