നെഹ്റു ട്രോഫി: നടുഭാഗം, നിരണം ചുണ്ടൻ വള്ളങ്ങൾ മാനദണ്ഡം ലംഘിച്ചതായി പരാതി

പ്രതീകാത്മക ചിത്രം
ആലപ്പുഴ: നെഹ്റു ട്രോഫി മത്സരത്തിൽ ഹീറ്റ്സിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങളിൽ അനുവദനീയമായതിലും കൂടുതൽ ഇതര സംസ്ഥാന തുഴക്കാരുണ്ടായിരുന്നുവെന്ന് പരാതി. നടുഭാഗം, നിരണം വള്ളങ്ങളിൽ പ്രൊഫഷണൽ തുഴക്കാരുണ്ടായിരുന്നു എന്നാണ് പരാതി ഉയർന്നത്. പിബിസി, യുബിസി ക്ലബുകളാണ് പരാതി നൽകിയിരിക്കുന്നത്.
25 ശതമാനം പ്രൊഫഷണൽ തുഴച്ചിൽക്കാരാണ് ഒരു ഹീറ്റ്സിൽ അനുവദനീയമായത്. എന്നാൽ നടുഭാഗം ചുണ്ടൻ മാനദണ്ഡം ലംഘിച്ചു എന്നാണ് പരാതി. ഇത് കൃത്യമായി പരിശോധിച്ച് ഫൈനലിലേക്ക് യോഗ്യത നേടിയ നടുഭാഗം ചുണ്ടനെ അയോഗ്യനാക്കണമെന്നാണ് പരാതിയിൽ ക്ലബ്ബുകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
നടുഭാഗം (4:20.904 സെക്കന്റ്), നിരണം (4.21.269 സെക്കന്റ്), മേൽപ്പാടം (4.22.123 സെക്കന്റ്), വീയപുരം (4.21.810 സെക്കന്റ്) എന്നിവരാണ് ഫൈനൽ ലൈനപ്പിൽ. നടുഭാഗത്തിനെതിരെ നിരണം ബോട്ട് ക്ലബും പരാതി നൽകി. പരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അറിയിച്ചു.









0 comments