ചരിത്രത്തെ വളച്ചൊടിക്കാനുള്ള എൻസിആർടി ശ്രമം അപകടകരം: ബാലസംഘം

തിരുവനന്തപുരം : ചരിത്രത്തെ വളച്ചൊടിക്കാനുള്ള എൻസിആർടി ശ്രമം അപകടകരമെന്ന് ബാലസംഘം. ചരിത്രത്തെ തിരുത്തി എഴുതാനുള്ള സംഘപരിവാർ ശ്രമങ്ങളുടെ ഭാഗമായി വീണ്ടും എൻസിഇആർടി പാഠപുസ്തകങ്ങളിൽ ചരിത്രവിരുദ്ധത കുത്തി നിറക്കുകയാണെന്നും ബാലസംഘം പ്രസ്താവനയിലൂടെ അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളിലാണ് ബിജെപി സര്‍ക്കാര്‍ ചരിത്രത്തെ പൂര്‍ണമായും വളച്ചൊടിച്ചുകൊണ്ട് പുറത്തിറക്കിയിട്ടുള്ളത്.
എൻസിആർടി പരിഷ്‌കരിച്ച് പുറത്തിറക്കിയ എട്ടാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഇന്ത്യയുടെ മധ്യ കാലഘട്ടത്തിലെ മുഗള്‍ രാജാക്കന്മാരെ ഇകഴ്ത്തിയും ശിവജി രാജാവിന്റെ കാലം മഹനീയമെന്നും വിവരിക്കുന്നത്. ബാബറിന്റെയും അക്ബറിന്റെയും ഭരണകാലം ക്രൂരതയും അസഹിഷ്ണുതയും നിറഞ്ഞതായിരുന്നു എന്നും ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണിതെന്നും പതിമൂന്നാം നൂറ്റാണ്ട് മുതല്‍ പതിനേഴാം നൂറ്റാണ്ട് വരെയുളള കാലഘട്ടത്തെക്കുറിച്ചുളള സാമൂഹ്യപാഠം പുസ്തകത്തിലാണ് സംഘപരിവാര്‍ അജണ്ട തിരുകി കയറ്റി ചരിത്രത്തെ വളച്ചൊടിച്ചിരിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.









0 comments