നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണം: സംസ്ഥാന തല ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

nss r bindu
വെബ് ഡെസ്ക്

Published on Jun 04, 2025, 02:43 PM | 1 min read

ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്‌എസ്‌) നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല പരിപാടി മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഗവ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൽപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്താണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.


ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്താണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ആദ്യഘട്ടമായി ആയിരം വിദ്യാർഥികളിലേക്കാണ് പദ്ധതിയുടെ പ്രയോജനമെത്തിക്കുന്നത്. ആലപ്പുഴ എസ്‌ഡി കോളേജിലെ എൻഎസ്‌എസ്‌ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വികെപി സൗഹൃദ കൂട്ടായ്‌മയുടെയും (UAE ഘടകം) മറ്റുള്ളവരുടെയും സഹകരണത്തോടെയാണ് വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ നൽകുക.


പദ്ധതിയുടെ തുടർച്ചയായി കോട്ടയം ഇടക്കുന്നം ജിഎച്ച്എസ്എസിലും ആലപ്പുഴ എസ്‌ഡി കോളേജിലും വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home