ഫോര്‍ട്ട് കൊച്ചി താലൂക്കാശുപത്രിക്ക് എന്‍ക്യുഎഎസ് അംഗീകാരം
ദേശീയ ഗുണനിലവാരത്തിൽ 255 ആശുപത്രികൾ ; 2 സ്ഥാപനങ്ങൾക്കുകൂടി അംഗീകാരം

തിരുവനന്തപുരം
സംസ്ഥാനത്തെ രണ്ട് ആരോഗ്യ സ്ഥാപനത്തിനുകൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്താകെ 255 ആശുപത്രികൾ ഗുണനിലവാരം ഉറപ്പിച്ചു. ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി (89.08 ശതമാനം), വൈക്കം താലൂക്ക് ആശുപത്രി (90.38) ശതമാനം എന്നിവയ്ക്കാണ് പുതുതായി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചത്. വൈക്കത്തിന് ലക്ഷ്യ അംഗീകാരവും ലഭിച്ചു.
എട്ടുവീതം ജില്ലാ, താലൂക്ക് ആശുപത്രികൾ, 13 സാമൂഹികാരോഗ്യ കേന്ദ്രം, 46 നഗര കുടുംബാരോഗ്യ കേന്ദ്രം, 163 കുടുംബാരോഗ്യ കേന്ദ്രം, 17 ജനകീയ ആരോഗ്യ കേന്ദ്രം എന്നിവ നിലവില്‍ അംഗീകാരം നേടി. ഗര്‍ഭിണികൾക്കും നവജാതശിശുക്കള്‍ക്കും മികച്ച പരിചരണം ഉറപ്പുവരുത്താനുള്ള ഗുണനിലവാര മാനദണ്ഡമായാണ് ലക്ഷ്യ അക്രഡിറ്റേഷന്‍ പ്രോഗ്രാം നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആകെ 16 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചു.
എന്‍ക്യുഎഎസ് ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍/നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.









0 comments