പാളിച്ചകൾ ഗുരുതരം, പിഴവ് സമ്മതിച്ച് ദേശീയ പാതാ അതോറിറ്റി -കെ സി വേണുഗോപാൽ

ന്യൂഡൽഹി: ദേശീയപാത നിർമാണത്തിലെ അപാകത സംബന്ധിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിശദമായി ചർച്ച ചെയ്തെന്നും രൂപരേഖയിൽ അപാകതയുള്ളതായി ട്രാൻസ്പോർട്ട് സെക്രട്ടറി തന്നെ സമ്മതിച്ചതായും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രൂപരേഖ അംഗീകരിച്ചതിന്റെ ഉത്തരവാദിത്തം കരാറുകാരന് തന്നെയാണ്. അവർ നാഷണൽ ഹെെവെ അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള എഞ്ചിനീയർമാരുമായി ആലോചിച്ചാണ് രൂപരേഖ ഉണ്ടാക്കുന്നത്. അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ള പാളിച്ചകൾ ഗുരുതരമാണെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറിയും ദേശീയ പാത അതോറിറ്റി ചെയർമാനും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞു.
നിരവധി ചോദ്യങ്ങൾ ചോദിച്ചിരുന്നു. തുടർന്നാണ് ക്വാളിറ്റി പരിശോധനക്കായി ഒരു സംഘമില്ല എന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അടിയന്തരമായി സി ആന്റ് എജിയോട് നിർമാണ തകർച്ചയുണ്ടായ പ്രദേശത്ത് പെർഫോമൻസ് ഓഡിറ്റ് നടത്തി കരാർ അടക്കമുള്ള കാര്യങ്ങളിൽ, രൂപരേഖ എന്നിവ പരിശോധിക്കാൻ ആവശ്യപ്പെട്ടു. നാഷണൽ ഹെെവെ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച് എഐ) നേതൃത്വത്തിൽ ഒരു സംഘം അടിയന്തരമായി ഞായർ തിങ്കൾ ദിവസങ്ങളിൽ കേരളം സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടുവെന്ന് വേണുഗോപാൽ പറഞ്ഞു









0 comments