നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി; എട്ടംഗ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്

കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. കക്കാടംപൊയിലിൽ നിന്നാണ് യുവാവിനെ നടക്കാവ് പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ എട്ടംഗസംഘത്തെയും കസ്റ്റഡിയിലെടുത്തു.
വെള്ളി പുലർച്ചെയാണ് യുവാവിനെ നടക്കാവ് ജവഹർ നഗർ കോളനിയിൽനിന്ന് കാർ ഉൾപ്പെടെ തട്ടിക്കൊണ്ടുപോയത്. നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതനുസരിച്ചാണ് യുവാവ് പ്രദേശത്ത് എത്തിയതെന്നാണ് വിവരം. ഉടനെ മറ്റൊരുസംഘം യുവാവിനെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. യുവാവിന്റെ ബഹളം കേട്ട പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തിയത്.
ഇന്നോവയിൽ എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് സിസിടിവി പരിശോധനയിൽ വ്യക്തമായി. വാഹന നമ്പറും വാഹനം കടന്നു പോയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.









0 comments