എന്‍ നരേന്ദ്രന്‍ സ്മാരകപ്രഭാഷണം നാളെ; പ്രഭാഷകൻ ദീപാങ്കർ ഭട്ടാചാര്യ

തിരുവനന്തപുരം : 24-ാമത് എന്‍ നരേന്ദ്രന്‍ സ്മാരകപ്രഭാഷണം ആഗസ്റ്റ് അഞ്ചിന് സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ നിര്‍വഹിക്കും. ബിഹാർ, വോട്ടവകാശം കൂട്ടത്തോടെ നിഷേധിക്കുന്നതിന്റെ പ്രയോഗപരീക്ഷണം ആണ് വിഷയം. തിരുവനന്തപുരം സെക്രട്ടേറിയറ്റിന് പിന്നിലുള്ള വൈഎംസിഎ ഹാളിൽ (കെ ഈ ഈപ്പൻ ഹാൾ) വൈകിട്ട് 5-നാണ് പ്രഭാഷണം.
സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധൻകൂടിയായ ദീപാങ്കർ ഇൻഡ്യൻ പീപ്പിൾസ് ഫ്രണ്ടിന്റെയും ട്രേഡ് യൂനിയനുകളുടെ അഖിലേന്ത്യാ കേന്ദ്രകൗൺസിലിന്റെയും സെക്രട്ടറി ആയിരുന്നു. ബിഹാറിൽ അദ്ദേഹം ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ് വോട്ടവകാശനിഷേധം.
ദേശാഭിമാനി, ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായിരുന്ന എന്‍ നരേന്ദ്രന്റെ സ്മരണാര്‍ത്ഥമാണ് എല്ലാ കൊല്ലവും സ്മാരകപ്രഭാഷണം സംഘടിപ്പിക്കുന്നത്. 2001 ആഗസ്ത് എഴിന് അന്തരിച്ച എന്‍. നരേന്ദ്രന്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു. പൊതുരംഗത്തെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ധീരമായ റിപ്പോര്‍ട്ടുകളിലൂടെ ശ്രദ്ധേയനായ അന്വേഷണാത്മക പത്രപ്രവര്‍ത്തകനായിരുന്നു എന്‍ നരേന്ദ്രന്‍.









0 comments