മെസിയ്ക്കും അർജന്റീന ടീമിനും കായിക കേരളം വീരോചിത സ്വീകരണം നൽകും: എം വി ഗോവിന്ദൻ

തിരുവനന്തപുരം: മെസി ഉൾപ്പടെയുള്ള അർജന്റീന ടീം കേരളത്തിലെത്തുന്നത് ആവേശകരമാണെന്നും ഡിസംബറിൽ എത്തുന്ന ടീമിന് വീരോചിത സ്വീകരണം കായിക കേരളം ഒരുക്കുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ടീം മാനേജർ ഹെക്ടർ ഡാനിയൽ സ്റ്റേഡിയം,താമസം, യാത്ര, സുരക്ഷാ ക്രമീകരണങ്ങൾ, എന്നിവയെല്ലാം തൃപ്തികരമാണെന്ന് അറിയിച്ചുകഴിഞ്ഞു. ചില മാധ്യമങ്ങൾ മെസിയും അർജന്റീനയും എത്തില്ലെന്ന് വലിയ തലക്കെട്ടിൽ ദിവസങ്ങളോളം വാർത്ത നൽകി. തെറ്റായ വാർത്ത പടച്ചുണ്ടാക്കിയവർക്ക് തന്നെ അത് തിരുത്തേണ്ടി വന്നു. ടീമിന്റെ വരവ് ഇവരെ നിരാശരാക്കിയിട്ടുണ്ട്. ഖത്തറിൽ ലോകകപ്പ് കാണാൻ പോയ മലയാളികളെ നമുക്കറിയാം. ജനകീയ കായിക വിനോദമായ ഫുട്‍ബോൾ, അതിനോടുള്ള മലയാളിയുടെ ആവേശം, പ്രത്യേകിച്ച് മെസിയോടും അർജന്റീനയോടുള്ള താൽപ്പര്യം ലോകത്തിന് അറിയാം- എം വി ഗോവിന്ദൻ പറഞ്ഞു.









0 comments