എഥനോൾ പ്ലാന്റ് വിവാദം കർണാടകത്തിലെ സ്പിരിറ്റ് ലോബിക്ക് വേണ്ടി: എം വി ഗോവിന്ദൻ

കണ്ണൂർ : കർണാടകത്തിലെ സ്പിരിറ്റ് ലോബിക്കു വേണ്ടിയാണ് ചിലർ എഥനോൾ പ്ലാന്റ് വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മദ്യനയത്തിൽ എൽഡിഎഫ് സർക്കാർ ഒരു മാറ്റവും വരുത്തിയിട്ടില്ല. അക്കാര്യത്തിൽ വിവാദത്തിന്റെ ഒരു ആവശ്യവുമില്ല.
എല്ലാവരുമായും ആശയവിനിമയവും ചർച്ചയും നടത്തിയിട്ടുണ്ട്. ഇനിയും ഏത് ഘട്ടത്തിലും ചർച്ച ചെയ്യാൻ തയ്യാറുമാണ്. എല്ലാ അനുവാദവും കിട്ടിയിട്ടേ എഥനോൾ പ്ലാന്റ് ആരംഭിക്കുകയുള്ളൂ. മാത്രമല്ല കുടിവെള്ളം ഒരു തുള്ളി പോലും ഉപയോഗിക്കില്ല, മഴവെള്ളം സംഭരിച്ച് ഉപയോഗിക്കണം. ഇക്കാര്യത്തിൽ കോൺഗ്രസിൻ്റേത് മുടന്തൻ ന്യായമാണെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു









0 comments