അൻവറിൻ്റേത് ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്ന നിലപാട്: ഇടതുമുന്നണി നിലമ്പൂരിൽ വൻകുതിപ്പ് നടത്തും -എം വി ഗോവിന്ദൻ

കണ്ണൂർ: യൂദാസിന്റെ രൂപമാണ് അൻവറിലുള്ളതെന്നും യുഡിഎഫിന് വേണ്ടി പാർട്ടിയെ ഒറ്റുകൊടുത്ത നെറികെട്ട പ്രവർത്തനം നടത്തിയ വ്യക്തിയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ .എല്ലാ തെറ്റായ സമീപനത്തേയും ചെറുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻകുതിപ്പ് തന്നെ നിനിലമ്പൂരിൽ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
കേരളം കാത്തിരുന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത്. പി വി അൻവറിൻ്റേത് ഇടതുപക്ഷത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണ്. അത് തുടക്കത്തിൽ തന്നെ ഞങ്ങൾ പറഞ്ഞതാണെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇടത് മുന്നണി കൃത്യമായ, തിളക്കമുള്ള രാഷ്ട്രീയ നിലപാടുമായി ഈ സർക്കാരിന്റെ മൂന്നാം ടേമിലേക്കുള്ള യാത്രയിലാണ്. ഈ തെരഞ്ഞെടുപ്പിന്റെ ഭാഗമായ മുന്നേറ്റം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്കും 2026 ലെ അസംബ്ലി തെരഞ്ഞെടുപ്പിലേക്കും ഇടതുപക്ഷത്തിന്റെ മുന്നേറ്റം കുറിക്കത്തക്കതായി മാറുമെന്നാണ് പ്രതീക്ഷ.
ആദ്യം ഡിഎംകെയെന്നും പിന്നീട് തൃണമൂലെന്നും പറഞ്ഞ് അൻവർ യാത്ര നടത്തിയത് യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട പ്രവർത്തനമാണത്. അക്കാര്യം തങ്ങൾ ആദ്യമേ ചൂണ്ടിക്കാണിച്ചു, ഒടുവിൽ അവിടെ തന്നെയെത്തി. ഒരാഴ്ചയ്ക്കുള്ളിൽ എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. നാല് വർഷത്തെ ഭരണത്തിന്റെ പ്രതിഫലനം ഉണ്ടാകും. എൽ ഡി എഫ് ഏത് സ്ഥാനാർത്ഥിയെ ഇറക്കിയാലും പ്രമുഖരായിരിക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.









0 comments