നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആശങ്ക കോൺഗ്രസിന്: എം വി ഗോവിന്ദൻ

തിരുവനന്തപുരം
: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ള കടുത്ത ആശങ്കയാണ് പ്രതിപക്ഷ നേതാവടക്കമുള്ളവരിൽനിന്ന് പുറത്തുവരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതിനകത്തുള്ള ഭിന്നിപ്പുകൾ മറനീക്കി പുറത്തുവരികയാണ്.
അവിടത്തെ സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കിയാണ് എൽഡിഎഫ് കാര്യങ്ങൾ തീരുമാനിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച സീറ്റ് ഉപതെരഞ്ഞെടുപ്പിലും നിലനിർത്താനാകും. എൽഡിഎഫിന് സ്ഥാനാർഥിയാകാൻ പറ്റിയ എത്രയോ കഴിവ് തെളിയിച്ച നേതാക്കളുള്ള സ്ഥലമാണത്. മുൻപ് എൽഡിഎഫിനൊപ്പം നിന്നകാലത്ത് ആര്യാടൻ മുഹമ്മദിനേയും അവിടെ വിജയിപ്പിച്ചിട്ടുണ്ട്.
പി വി അൻവറുമായി ബന്ധപ്പെട്ട് തങ്ങൾക്ക് യാതൊരു ഉത്ക്കണ്ഠയുമില്ല.
അതേസമയം, യുഡിഎഫ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതിലടക്കം സംഘർഷമുണ്ട്. സർക്കാരിന്റെ വിലയിരുത്തലല്ലൊം ജനങ്ങൾ നേരത്തേ തന്നെ നടത്തിയതാണ്. മൂന്നാം ടേമിലേക്കാണ് എൽഡിഎഫ് സർക്കാർ പോകുന്നതെന്നും ചോദ്യങ്ങൾക്ക് മറുപടിയായി എം വി ഗോവിന്ദൻ പറഞ്ഞു.









0 comments