മുണ്ടക്കൈ ഭൂമി തട്ടിപ്പ്​ ; കള്ളം പൊളിഞ്ഞപ്പോൾ 
ഒളിച്ചോടി ലീഗ്​

Muslim League Fund Scam
വെബ് ഡെസ്ക്

Published on Aug 08, 2025, 01:01 AM | 1 min read


കൽപ്പറ്റ

മുണ്ടക്കൈ ദുരന്തബാധിതർക്ക്‌ വീടുനിർമിക്കാൻ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ​ വാങ്ങിയത്​ തോട്ടഭ‍ൂമിയല്ലെന്ന മുസ്ലിംലീഗിന്റെ കള്ളം പൊളിഞ്ഞതോടെ മറുപടി ഇല്ലാതെ​ നേതൃത്വം. നിർമാണവിലക്കുള്ള തോട്ടഭൂമിയാണെന്ന്​ സ്ഥലം നൽകിയവർ ലാൻഡ്​ ബോർഡിൽ മൊഴി നൽകിയതോടെയാണ്​ ലീഗിന്റെ നുണ വെളിച്ചത്തായത്​.


തുച്ഛമായ വിലയ്ക്ക്​ കിട്ടുമായിരുന്ന തോട്ടഭൂമി 12 കോടി രൂപയ്​ക്കാണ്​ വാങ്ങിയത്​. കാപ്പിച്ചെടി പിഴുത്​ ഭൂമി തരംമാറ്റിയതായി വില്ലേജ്​ ഓഫീസർ ലാൻഡ്​ ബോർഡിന്​ റിപ്പോർട്ട്​ നൽകിയതോടെയാണ്​ ലീഗ്​ നേതാക്കൾ പച്ചക്കള്ളം പറഞ്ഞത്​​.


മുഴുവൻ രേഖകളുമുള്ള ഭൂമിയാണെന്ന്​ സംസ്ഥാന പ്രസിഡന്റ്​ സാദിഖലി ശിഹാബ്​ തങ്ങളും ജനറൽ സെക്രട്ടറി പി എം എ സലാമും വയനാട്​ ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദും ഉൾപ്പെടെ നേതാക്കൾ ആവർത്തിച്ചു. ലാൻഡ്​ ബോർഡ്​ ഹിയറിങ്ങിൽ രേഖകൾ ഹാജരാക്കുമെന്നും അവകാശപ്പെട്ടു. ആദ്യ ഹിയറിങ്ങിൽ ഹാജരായില്ല. രണ്ടാം ഹിയറിങ്ങിലാണ്​ തോട്ടഭൂമിയാണെന്ന്​ ഉടമകൾ സത്യവാങ്മൂലം നൽകിയത്​. ലീഗ്​ നേതൃത്വമാണ്​​ കാപ്പിച്ചെടികൾ പിഴുത് തരംമാറ്റാൻ ശ്രമിച്ചതെന്നും​​ മൊഴി നൽകി. 22ന്​ വീണ്ടും ഹിയറിങ് നടത്തും.


തോട്ടഭൂമിയാണെന്ന വസ്​തുത പുറത്തുവന്നിട്ടും ‍പ്രതികരിക്കാൻ ലീഗ്​ സംസ്ഥാന, ജില്ലാ നേതൃത്വം തയ്യാറായിട്ടില്ല. പ്രതികരണത്തിന്​ ശ്രമിച്ച മാധ്യമപ്രവർത്തകരിൽനിന്ന്​ ഒഴിഞ്ഞുമാറി.


നിർമാണയോഗ്യമായ ഭൂമി ‘പൊന്നുംവിലയ്​ക്ക് ’ വാങ്ങിയെന്നായിരുന്നു അവകാശ വാദം​. സെന്റിന്​ 15,000 രൂപയ്​ക്കുവരെ ലഭിക്കുന്ന ഭൂമി ​​ 98,000 മുതൽ 1.22 ലക്ഷം രൂപവരെ നൽകി തട്ടിപ്പുനടത്തുകയായിരുന്നെന്ന് വ്യക്തം.


പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കല്ലങ്കോടൻ മൊയ്തുവടക്കം അഞ്ചുപേരിൽനിന്നാണ്​​ ഭൂമി വാങ്ങിയത്​. ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ 40 കോടി രൂപയോളമാണ്‌ ജനങ്ങളിൽനിന്ന്‌ ലീഗ്‌ സമാഹരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home