വീട്​ ലീഗുകാർക്ക്​, 
പേര്​ കവളപ്പാറയ്​ക്കും ; പുനരധിവാസത്തിന്റെ പേരിലും ലീഗ്​ തട്ടിപ്പ്​

Muslim League Fund Scam
വെബ് ഡെസ്ക്

Published on Aug 09, 2025, 12:49 AM | 2 min read


എടക്കര (മലപ്പുറം)

കവളപ്പാറ ദുരന്തത്തിന്റെ മറവിലും മുസ്ലിംലീഗിന്റെ വൻ​ കൊള്ള. 50 ദുരന്തബാധിത കുടുംബങ്ങൾക്ക്​ വീട്​ നിർമിച്ചുനൽകുമെന്നായിരുന്നു വാഗ്​ദാനം. എന്നാൽ, പത്ത്​ കുടുംബങ്ങൾക്കാണ്​ വീടായത്​. ഇതിൽ ഒരാൾപോലും കവളപ്പാറ ദുരന്തബാധിതരുമല്ല. പദ്ധതിയുടെ മറവിൽ ലീഗ്​ നേതാക്കളും പ്രവർത്തകരും​ വീട്​ സ്വന്തമാക്കി​. കെഎംസിസി മുഖേന വിദേശത്തുനിന്നുൾപ്പെടെ കോടികൾ പിരിച്ചിട്ടും വരവുചെലവ്​ കണക്കുകളും ലീഗ്​ പുറത്തുവിട്ടിട്ടില്ല.


2019 ആഗസ്ത് എട്ടിനായിരുന്നു 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തം. ലീഗ്​ സംസ്ഥാന പ്രസിഡന്റ്​ സാദിഖലി ശിഹാബ്​ തങ്ങളുടെ വീഡിയോ പ്രചരിപ്പിച്ച് കെഎംസിസി മുഖേന പുനരധിവാസ പദ്ധതിക്കായി അഞ്ചുകോടി പിരിച്ചു. നാട്ടിലും തകൃതിയായ പിരിച്ചു. പോത്തുകല്ല് വെളുമ്പിയമ്പാടം, കോടാലിപൊയിൽ, പൂളപ്പാടം പ്രദേശങ്ങളിൽ തുച്ഛമായ വിലയ്​ക്ക് വാങ്ങിയ ഭൂമി മൂന്നിരട്ടി വിലയ്​ക്ക്​ രജിസ്റ്റർ ചെയ്തു. മമ്പാട് പഞ്ചായത്തിൽ വാങ്ങിയ ഭൂമി ലീഗ് നേതാവ് മറിച്ചുവിറ്റെന്നും ആരോപണം​.


പൂളപ്പാടത്ത് പത്തും വെളുമ്പിയംപാടത്ത് ആറും കോടാലിപൊയിലിൽ ആറും കുടുംബങ്ങൾക്കാണ്​ ഭൂമി ലഭിച്ചത്. വെളുമ്പിയംപാടത്തും കോടാലിപൊയിലിലും സർക്കാരിന്റെ ലൈഫ് പദ്ധതിയിലാണ്​ വീടുകൾ നിർമിച്ചത്​. പൂളപ്പാടത്തെ രജിസ്ട്രേഷൻ രേഖകൾ പുറത്തുവന്നതോടെ ഇതിൽ കവളപ്പാറയിലെ ഒരാൾപോലും ഇല്ലെന്ന്​ തെളിഞ്ഞു​. സമീപപഞ്ചായത്തുകളിലെ ലീഗുകാരാണ്​​ പദ്ധതിയിൽ ഇടംനേടിയത്.


ദുരന്തബാധിതർക്ക് വാങ്ങിയ ഭൂമിയിൽ 25 സെന്റ്​ ലീഗ് പഞ്ചായത്ത് അംഗവും തട്ടിയെടുത്തു. പോത്തുകല്ല് വെളുമ്പിയമ്പാടം പ്രദേശത്ത് വാങ്ങിയ ഭൂമിയിൽ റോഡരികിലെ സ്ഥലമാണ് ലീഗ് പഞ്ചായത്തംഗത്തിന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റിയത്​. ഇപ്പോൾ ഇവിടെ വാഴക്കൃഷി നടത്തുന്നു.


മലപ്പുറം ജില്ലാ പഞ്ചായത്ത്

ലീഗിന്റെ നിക്ഷേപത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച്​ അന്വേഷണം തുടങ്ങി

യൂത്ത്​ ലീഗ്​ ജില്ലാ വൈസ്​ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ടി പി ഹാരിസ്​ പ്രതിയായ ജില്ലാ പഞ്ചായത്ത്​ നിക്ഷേപത്തട്ടിപ്പ്​ കേസിൽ​ ക്രൈംബ്രാഞ്ച്​ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച്​ ഡിവൈഎസ്പി സി അലവിക്കാണ്​​ അന്വേഷണച്ചുമതല. നിലവിൽ കേസ്​ അന്വേഷിക്കുന്ന മലപ്പുറം സ്​റ്റേഷൻ ഇൻസ്​പെക്ടർ പി വിഷ്​ണു കേസ്​ രേഖകൾ ക്രൈംബ്രാഞ്ചിന്​ ഉടൻ കൈമാറും.


റിമാൻഡിലുള്ള ടി പി ഹാരിസിനെ ചോദ്യംചെയ്യാൻ കസ്​റ്റഡിയിൽ ആവശ്യപ്പെട്ട്​ അന്വേഷകസംഘം മലപ്പുറം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേട്ട്​​ കോടതിയിൽ അപേക്ഷ നൽകി​. ഇത്​ തിങ്കളാഴ്​ച പരിഗണിക്കും​. കേസ്​ ക്രൈംബ്രാഞ്ച്​ ഏറ്റെടുത്തതിനാൽ പുതിയ കസ്​റ്റഡി അപേക്ഷ നൽകും. ഹാരിസ്​ നൽകിയ ജാമ്യാപേക്ഷയും തിങ്കളാഴ്​ച പരിഗണിക്കും. ജില്ലാ പഞ്ചായത്ത്​ സെക്രട്ടറി എസ്​ ബിജുവാണ്​ കേസിൽ രണ്ടാം പ്രതി.


തട്ടിപ്പിൽ എട്ടുപേരാണ്​ പൊലീസിൽ രേഖാമൂലം പരാതി നൽകിയത്​. ഇവരുടെ മൊഴി രേഖപ്പെടുത്തി​. ഹാരിസ്​ നിക്ഷേപം സ്വീകരിച്ചതിനുള്ള​ തെളിവുകളും പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. ഹാരിസിന്റെ മൊബൈൽ ഫോണിൽനിന്ന്​ ലീഗ്​ നേതാക്കളുമായി നടത്തിയ പണമിടപാടുകളുടെ​ വിവരവും ലഭിച്ചതായാണ്​ സൂചന.



deshabhimani section

Related News

View More
0 comments
Sort by

Home