Deshabhimani

എസ്ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

murder attempt
വെബ് ഡെസ്ക്

Published on Feb 13, 2025, 11:35 AM | 1 min read

കാഞ്ഞങ്ങാട്: മണൽക്കടത്ത് സംഘത്തെ പിടികൂടാൻ പോയ പൊലീസ് സംഘത്തെ ആക്രമിച്ച് എസ്ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് വടകരമുക്ക് സ്വദേശി ഇർഫാദ്(30) ആണ് അറസ്റ്റിലായത്.


കഴിഞ്ഞ ജനുവരി 30ന് പുലർച്ചെ 1.40നായിരുന്നു സംഭവം. എസ്ഐ സഞ്ചരിച്ച കാറിനെ ടിപ്പർ ലോറിയിടിപ്പിക്കാനായിരുന്നു പ്രതിയുടെ ശ്രമം. പൊലീസ് വാഹനത്തിന് മുൻപിൽ മണൽ തട്ടി സംഘം കടന്ന് കളയുകയായിരുന്നു. മണൽ കടത്തിയ ടിപ്പർ പൊലീസ് ‌പിന്നീട് കണ്ടെത്തിയിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അനന്തം പള്ളിയിലെ ഫാസിൽ (28)നെ ഈ മാസം 4ന് അറസ്റ്റ് ചെയ്തിരുന്നു.



deshabhimani section

Related News

0 comments
Sort by

Home