വാർത്താ ദുരന്തങ്ങൾ

chooralmala
avatar
സ്വന്തം ലേഖകൻ

Published on Feb 16, 2025, 12:01 AM | 1 min read

കോഴിക്കോട്‌ : ‘വയനാട്‌ ദുരന്തത്തിന്റെ പേരിൽ വൻ സർക്കാർ തട്ടിപ്പ്‌’. 2024 സെപ്‌തംബർ 15ന്‌ (കഴിഞ്ഞ തിരുവോണ നാളിൽ) മലയാള ചാനലുകൾ കൊണ്ടാടിയ വാർത്തയാണിത്‌. ദുരിതാശ്വാസനിധിയെ സംശയനിഴലിലാക്കി, കേരള സർക്കാർ തട്ടിപ്പ്‌ നടത്തിയെന്ന ഈ വ്യാജവാർത്ത പത്രങ്ങളും ആഘോഷിച്ചു. ദുരന്തത്തിൽ സർക്കാർ പ്രതീക്ഷിത ചെലവ്‌ (എസ്റ്റിമേറ്റഡ്‌ കോസ്റ്റ്‌) തയ്യാറാക്കി സമർപ്പിച്ചതിനെക്കുറിച്ചായിരുന്നു കള്ളവാർത്ത.


വാർത്ത തെറ്റാണെന്ന്‌ ഒരേയൊരു ചാനലാണ്‌ കുറ്റസമ്മതം നടത്തിയത്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും യുഡിഎഫ്‌ നേതാക്കളും നുണ ആവർത്തിച്ചു. സഹായം കിട്ടുന്നതിനുള്ള വഴിയടയ്‌ക്കാനുള്ള ശ്രമമായിരുന്നു അത്‌. ആഗസ്‌ത്‌ പത്തിന്‌ പ്രധാനമന്ത്രി മോദി വയനാട്‌ സന്ദർശിച്ച്‌ സെൽഫിയെടുത്തതും കണ്ണീർപൊഴിച്ചതും മാധ്യമങ്ങൾ വലിയ വാർത്തയാക്കി. മോദിയുടെ വരവിനെ മുഖപ്രസംഗങ്ങളിൽ സ്‌തുതിച്ചു. മോദിയുടെ സ്‌നേഹവാത്സല്യങ്ങൾ വാഴ്‌ത്തി ചാനലുകളിൽ പ്രൈം ടൈം ചർച്ച തകർത്തു. വയനാട്‌ ദുരന്തം കഴിഞ്ഞ്‌ മാസം ഏഴാകുന്നു. ഇന്നേവരെ അഞ്ചുപൈസ കേന്ദ്രം തന്നിട്ടില്ല.


കേന്ദ്ര അവഗണനയോ... ഞങ്ങളീ നാട്ടുകാരല്ല


അർഹമായ സാമ്പത്തികാനുകൂല്യവും പദ്ധതിവിഹിതവും കേന്ദ്രം നിഷേധിക്കുന്നത്‌ തെറ്റാണെന്ന്‌ പറയാൻ മലയാള മാധ്യമങ്ങൾക്ക്‌ മടിയാണ്‌. ബജറ്റിൽ കേരളമെന്ന്‌ പരാമർശിക്കാത്തതോ എയിംസ്‌ നിഷേധിച്ചതോ മാധ്യമങ്ങളിൽ വാർത്തയല്ല. വയനാട്ടിലെ വന്യജീവി ആക്രമണത്തെപ്പറ്റി പ്രധാന മാധ്യമങ്ങൾ ഒന്നിലേറെ മുഖപ്രസംഗങ്ങൾ എഴുതി. വയനാടിന്‌ സഹായം നൽകാത്ത കേന്ദ്രസമീപനത്തെ വിമർശിച്ച്‌ ഒരുവരി എഴുതിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Home