മുനമ്പം: കെ വി തോമസ് ആർച്ച് ബിഷപ്പിനെ കണ്ടു

കോഴിക്കോട്: മുനമ്പം വിഷയം എല്ലാവരും ചർച്ച ചെയ്‌ത് പരിഹരിക്കണമെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്‌ക്കൽ പറഞ്ഞു. പ്രശ്‌നം മാനുഷികമായി കണ്ട് പരിഹരിക്കണം. കോടതിവിധിയിലാണ് പ്രതീക്ഷയെന്നും ആർച്ച് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസിന്റെ സന്ദർശനം പ്രതീക്ഷ പകരുന്നതാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
മുനമ്പം വിഷയത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമീഷൻ ഈ മാസം അവസാനം റിപ്പോർട്ട് നൽകുമെന്ന് കെ വി തോമസ് പറഞ്ഞു. അതിന് ശേഷം കാര്യങ്ങൾ തീരുമാനിക്കാനാകും.









0 comments